Crime News: വർക്കല താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം; യുവാവ് കസ്റ്റഡിയിൽ

യുവാവ് ഒപി ടിക്കറ്റ് എടുക്കാതെ ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടതോടെയാണ് സെക്യൂരിറ്റി ചോദ്യം ചെയ്തതും പിന്നീട് ആക്രമണത്തിലേക്ക് നയിച്ചതും.   

Written by - Zee Malayalam News Desk | Last Updated : Jun 13, 2024, 11:10 AM IST
  • ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ യുവാവ് സമീപത്തുനിന്നും കല്ലെടുത്ത് തന്റെ തലയ്ക്ക് നേരെ എറിഞ്ഞതായി ബിജു പൊലീസിന് മൊഴി നൽകി.
  • ഒഴിഞ്ഞ് മാറിയ ബിജുവിന്റെ ഇടത് കൈ മുട്ടിന് പരിക്കേറ്റു.
Crime News: വർക്കല താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം; യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ രോ​ഗി ആക്രമിച്ചതായി പരാതി. സംഭവത്തിൽ കല്ലുവാതുക്കൽ സ്വദേശി ബിജു (38) വിന് പരിക്കേറ്റു. ഇന്നലെ, ജൂൺ 12ന് രാത്രി 7.30 ഓടെയാണ് സംഭവം. മദ്യപിച്ചാണ് യുവാവ് ആശുപത്രിയിലെത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ എത്തിയ യുവാവ് ഒപി ടിക്കറ്റ് എടുക്കാതെ ഡോക്ടറിനെ കാണണം എന്നാവശ്യപ്പെട്ട് ബെഡിൽ കയറി കിടന്നു. ഇതോടെ ബിജു യുവാവിനെ ചോദ്യം ചെയ്യുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. 

തുടർന്ന് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ യുവാവ് സമീപത്തുനിന്നും കല്ലെടുത്ത് തന്റെ തലയ്ക്ക് നേരെ എറിഞ്ഞതായി ബിജു പൊലീസിന് മൊഴി നൽകി. ഒഴിഞ്ഞ് മാറിയ ബിജുവിന്റെ ഇടത് കൈ മുട്ടിന് പരിക്കേറ്റു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. 

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; പ്രത്യേക മഴ മുന്നറിയിപ്പില്ല!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എങ്കിലും ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായിട്ടാണ് വിവരം. 

കേരളാ തീരത്ത് ഉയർന്ന തിരമാലക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ കേരള –കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഇതിന്റെ അടിസ്ഥാനത്തിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും. മൽസ്യബന്ധന യാനങ്ങൾ അതായത് ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News