Palakkad Shahjahan Murder Case: പാലക്കാട് ഷാജഹാൻ കൊലപാതകം; മരണകാരണം കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ

Palakkad Shahjahan murder Case Update : ഷാജഹാന്റെ ശരീരത്തിൽ ആകെ 10 വെട്ടുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.  ഷാജഹാന്റെ കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 02:01 PM IST
  • ഷാജഹാന്റെ ശരീരത്തിൽ ആകെ 10 വെട്ടുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
  • ഷാജഹാന്റെ കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു.
  • ഷാജഹാന്റെ ശരീരത്തിൽ കൊണ്ട 2 വെട്ടുകൾ ആഴത്തിലുള്ളതായിരുന്നു.
    മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്.
Palakkad Shahjahan Murder Case: പാലക്കാട് ഷാജഹാൻ കൊലപാതകം; മരണകാരണം കഴുത്തിലും കാലിലുമേറ്റ വെട്ടുകൾ

Palakkad Shahjahan Murder Case Latest Update: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ മരണത്തിന് കാരണമായത് കഴുത്തിലും കാലിലുമേറ്റ വെട്ടുകളാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൂടാതെ ഷാജഹാന്റെ ശരീരത്തിൽ ആകെ 10 വെട്ടുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഷാജഹാന്റെ കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഷാജഹാന്റെ ശരീരത്തിൽ കൊണ്ട 2 വെട്ടുകൾ ആഴത്തിലുള്ളതായിരുന്നു.  മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചാണ് വെട്ടേറ്റത്. വെട്ടേറ്റതിനെ തുടർന്ന് മുറിവിൽ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായിരുന്നു. കേസിൽ ട്ട് പ്രതികൾ ഉണ്ടെന്ന് എഫ്ഐആര്‍.  പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് റിപ്പോർട്ട്. മാത്രമല്ല പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ലയെന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്. 

കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്.  ഇന്നലെ രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.  സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനെ തുടർന്നുണ്ടായ ചില തര്‍ക്കങ്ങളാണ്  കൊലയ്ക്ക്‌ കാരണമെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്

ALSO READ: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം; രാഷ്ട്രീയക്കൊലയ്ക്ക് തെളിവില്ലെന്ന് FIR

പ്രതികൾ നിലവിൽ ഒളിവിൽ കഴിയുകയാണ്. കേസന്വേഷിക്കുന്നത് പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ഷാജഹാന്റെ മൃതദേഹം ഇന്ന് പത്തു മണിയോടെ പോസ്റ്റുമോര്‍ട്ടം ചെയ്യും. തുടര്‍ന്ന് വിലാപയാത്രയായി കൊട്ടേക്കാട്ടില്‍ എത്തിക്കും. അതിനുശേഷമായിരിക്കും പൊതുദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.  ഇതിനിടയിൽ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News