Paki Zubair Arrested: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ അറസ്റ്റിൽ

Crime News: മാവേലിക്കര റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 14, 2024, 10:32 PM IST
  • കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ അറസ്റ്റിൽ
  • മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്
  • പക്കി സുബൈർ 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണ പരമ്പര നടത്തിയിരുന്ന ആളാണ്
Paki Zubair Arrested: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ അറസ്റ്റിൽ

മാവേലിക്കര: കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ മാവേലിക്കര പോലീസിൻ്റെ പിടിയിൽ. മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. 

Also Read: ട്രംപിന് നേരെ വധശ്രമം; രണ്ടുപേർ മരിച്ചു

ഇന്ന് പുലർച്ചെ അഞ്ചോടെ മാവേലിക്കര റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളിൽ നിന്നായി ഏഴ് ലക്ഷത്തിലധികം രൂപ സുബൈർ മോഷ്ടിച്ചതായാണ് പോലീസിൻ്റെ കണക്ക്. 

Also Read: 82 ദിവസങ്ങൾക്ക് ശേഷം ശനി ചതയം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാരുടെ ആസ്തി കുതിച്ചുയരും!

പക്കി സുബൈർ 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണ പരമ്പര നടത്തിയിരുന്ന ആളാണ്. ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. തുടർന്ന് വീണ്ടും പഴയ സ്ഥലങ്ങളിൽ തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കരുവാറ്റയിൽ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തിയിരുന്നു. നിരവധി വീടുകളിൽ മോഷണശ്രമങ്ങളും നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ ഇതൊക്കെ ചെയ്തത് പക്കി സുബൈറാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പോലീസിനായിരുന്നില്ല. ദേശീയ പാതയോരത്ത് ആർ.കെ. ജങ്ഷനിലെ കട കുത്തിത്തുറന്നു മോഷണം നടത്തിയത് ഈ അടുത്തിടെയാണ്.

Also Read: മുഖം വെട്ടിത്തിളങ്ങാൻ ഈ പാക്ക് കിടവാണ്

രാത്രിയിലെ തീവണ്ടികളിൽ വന്നിറങ്ങി ട്രാക്കിലൂടെ നടന്നാണ് പക്കി സുബൈർ മോഷണം നടത്തിയിരുന്നത്. ഇയാളുടെ താവളം കൊല്ലമാണ്. ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെത്തേടി വ്യാപകമായി തിരച്ചിൽ നടത്തുമ്പോഴായിരുന്നു കൊല്ലത്ത് മോഷണം നടത്തിയത്. എന്നാൽ അതേദിവസം പുലർച്ചെ ഹരിപ്പാട്ടെത്തി ഇവിടെയും മോഷണം നടത്തുകയായിരുന്നു. ഒറ്റയ്ക്കാണ് മോഷണം നടത്തുന്നതെന്നതും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ഇയാളെ കണ്ടെത്താൻ പോലീസിനു സാധിക്കാത്തതിലെ പ്രധാന കാരണമായിരുന്നു. റെയിൽവേ സ്റ്റേഷനുകൾക്കു സമീപത്തെ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കാനും ഇയാൾ വിദഗ്ധനാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News