മദ്യപിക്കുന്നത് വിലക്കിയ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കര കല്ലിമേൽ സ്വദേശിനി ലളിതയെ (60) മകൻ ബിനീഷാണ് (30) കൊലപ്പെടുത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹത്തെ തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റി പരസഹായത്താൽ രോഗശയ്യയില്ലായിരുന്നു കൊല്ലപ്പെട്ട ലളിത. അമ്മ മരിച്ച് കിടക്കുന്നു എന്ന് സഹോദരിയെ വിളിച്ചറിയിക്കുകയായിരുന്നു പ്രതി. ആശുപത്രിയിൽ എത്തിച്ച ലളിതയുടെ കഴുത്തിൽ ചുവന്ന പാടുകൾ കണ്ട ഡോക്ടറർ വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലളിതയെ മകൻ ബിനീഷാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
ജനുവരി 13നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് വീട്ടിൽ മദ്യപിച്ചെത്തിയ ബിനീഷും ലളിതയും തമ്മിൽ വഴക്കുണ്ടായി. മദ്യലഹരിയിൽ ആയിരുന്ന പ്രതി അമ്മയെ മാക്സി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രോഗശയ്യയിൽ കിടക്കുന്ന അമ്മയെ പരിചരിക്കുന്നതിലുള്ള ബുദ്ധിമുട്ടും മദ്യപിക്കുന്നതിനെ എതിർത്തു പറയുന്നതും കേട്ടുമാണ് നിയന്ത്രണം വിട്ട പ്രതി ലളിതയെ കൊലപ്പെടുത്തുന്നത്.
തുടർന്ന് ലളിതയുടേത് സാധാരണ മരണമാണ് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി. കൃത്യത്തിന് ശേഷം താൻ അവിടെ ഇല്ലെന്ന് വരുത്തി തീർക്കാൻ തന്നെ തിരക്കി സുഹൃത്ത് വന്നപ്പോൾ ശബ്ദം മാറ്റി 'ബിനീഷ് ഇവിടെ ഇല്ല' എന്ന് വീടിനുള്ളിൽ നിന്നും പ്രതി പറയുകയും ചെയ്തു. പോലീസിന് ലളിതയുടെ മരണം കൊലപാതാകമാണെന്ന് സംശയമുണ്ടെന്ന് അറിഞ്ഞപ്പോൾ ബിനീഷ് അന്വേഷണം സുഹൃത്തിന്റെ നേരെ തിരിക്കാനും ശ്രമിച്ചു.
ALSO READ : Sexual Harassment: ട്രെയിനിൽ യുകെ സ്വദേശിനിക്ക് നേരേ ലൈംഗികാതിക്രമം; റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ
പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. അമ്മ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നു എന്ന് പെട്ടന്ന് കാണുമ്പോൾ ഉണ്ടാകുന്ന ഒരു പ്രതീതിയുണ്ടാക്കി അയൽവാസികളെയും സഹോദരിയെയുമൊക്കെ അറിയിക്കുകയായിരുന്നു എന്ന് പ്രതി പറഞ്ഞുയെന്ന് പോലീസ് അറിയിച്ചു. ലളിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മാക്സി സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പോലീസ് കണ്ടെത്തി.
മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി ശ്രീജിത്ത്,എസ്. ഐ. നൗഷാദ്. ഇ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജൻ, ഗംഗാപ്രസാദ്,ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്,അരുൺ ഭാസ്കർ, സി. പി. ഓ. അനൂപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ബിനീഷിനെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.