കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളിൽ ഒരാളായ അർജുൻ ആയങ്കി ജാമ്യാപേക്ഷ നൽകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് കേസിലെ മുഖ്യപ്രതിയായ അര്‍ജുന്‍ ആയങ്കി നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
മറ്റൊരു പ്രതിയായ മുഹമ്മദ് ഷെഫീക്ക് ഇന്നലെ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തനിക്കെതിരെ തെളിവുകൾ ഒന്നും കണ്ടെത്താൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ലയെന്നും കൂടാതെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതിന് ശേഷമാണ് തന്നിൽ നിന്നും രേഖകള്‍ എഴുതിവാങ്ങിയതെന്നും അര്‍ജുന്‍ ആയങ്കി കോടതിയിൽ വാദിക്കും.
Also Read: Karipur gold smuggling case: ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകും
ഇക്കാര്യങ്ങൾ നാളെ കോടതിയില്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷയിൽ അര്‍ജുന്‍ ആയങ്കി (Arjun Ayanki) ആരോപിക്കുമെന്നും സൂചനയുണ്ട്. ഇതിനിടയിൽ ഈ കേസിൽ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫി ഇന്ന് കസ്റ്റംസിന്റെ മുന്നിൽ ഹാജരാകും.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലാണ് ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഹാജരാകാനാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നും ഷാജി ഹാജരായേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.