കൊച്ചി: പെരുമ്പാവൂരില്‍ വന്‍ ലഹരിവേട്ടയെന്ന് റിപ്പോർട്ട്. പത്ത് ലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, കഞ്ചാവ്, ഹെറോയിന്‍ എന്നിവയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ട്.
Also Read: കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ അറസ്റ്റിൽ
\ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം എഎസ്പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘവും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് ഈ ലഹരിവസ്തുക്കള്‍ പിടികൂടിയത്.
Also Read: കുബേര രാജയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?
പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനിലെ കടകളുടെ മുകള്‍ത്തട്ടിലുള്ള രഹസ്യ അറകളില്‍നിന്നാണ് പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സംഘം പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അസം നൗഗാവ് സ്വദേശികളായ ആരിഫുല്‍ ഇസ്ലാം, മന്‍ജൂറില്‍ ഹഖ്, അലി ഹുസൈന്‍ എന്നിവരെ പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഫിഷ് മാര്‍ക്കറ്റ് ഭാഗത്തു നിന്നുമാണ് കഞ്ചാവുമായി അസം നൗഗാവ് സ്വദേശി നജ്മുല്‍ ഹഖ് പിടിയിലായത്. കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ലാപ് ടോപ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി കൂടിയാണ് ഇയാള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.