Nursing College Ragging Case: കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

Nursing College Ragging Case: അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഹോസ്റ്റൽ മുറിയിൽ നിന്ന് മാരക ആയുധങ്ങളാണ് കണ്ടെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 12:52 PM IST
  • നഴ്സിംഗ് കോളേജ് റാ​ഗിങ് കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
  • ഏറ്റുമാനൂ‍ർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി
Nursing College Ragging Case: കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കോട്ടയം നഴ്സിംഗ് കോളേജ് റാ​ഗിങ് കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഏറ്റുമാനൂ‍ർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 

മൂന്നാം വർഷ വിദ്യാർഥികളായ  കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നീ അഞ്ച് വിദ്യാ‍ർഥികളെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കോളേജിലും ഹോസ്റ്റലിലും എത്തിച്ച് വീണ്ടും തെളിവെടുക്കും. 

Read Also: 'അന്യഗ്രഹജീവി'കളുടെ നാടുകടത്തൽ; വിഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്, 'വൗ' എന്ന് മസ്ക്

സംഭവത്തിൽ ഇവരെ കഴിഞ്ഞ ദിവസം ഏറ്റുമാനൂർ മുൻസിഫ്‌ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. 

അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഹോസ്റ്റൽ മുറിയിൽ നിന്ന് മാരക ആയുധങ്ങളാണ് കണ്ടെടുത്തത്. ക്രൂര റാഗിംഗിന് ഉപയോഗിച്ച കത്തിയും കോമ്പസും ഡമ്പലും കരിങ്കല്‍ കഷണങ്ങളും മുറിവുകളില്‍ ഒഴിക്കാന്‍ ഉപയോഗിച്ച ലോഷനും കണ്ടെടുത്തിരുന്നു. ഹോസ്റ്റല്‍ മുറിയില്‍ നിന്നും കിട്ടിയ തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News