പഴങ്ങൾ എപ്പോഴും ശരീരത്തിന് നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പഴങ്ങൾ മികച്ചതാണ്.
ആപ്പിളിൽ ഉയർന്ന തോതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
സിട്രസ് പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. അവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയ ഫ്രൂട്ട് ആണ് അവോക്കാഡോ.
കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ മാതളനാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ബെറി പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ബെറി തുടങ്ങിയവ ഡയറ്റിൽ ഉൽപ്പെടുത്താം.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)