Case Against Actor Bala: വിവാഹമോചന ഉടമ്പടിയിൽ വ്യാജ ഒപ്പ്, ഇൻഷുറൻസിലും തിരിമറി; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്

Case Against Actor Bala: വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് കേസ് എടുത്തത്.  

Written by - Zee Malayalam News Desk | Last Updated : Feb 20, 2025, 11:47 AM IST
  • നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്
  • മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് കേസ്
  • വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി
Case Against Actor Bala: വിവാഹമോചന ഉടമ്പടിയിൽ വ്യാജ ഒപ്പ്, ഇൻഷുറൻസിലും തിരിമറി; അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്

കൊച്ചി: നടൻ ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. മുൻഭാര്യ അമൃത സുരേഷിന്റെ പരാതിയിലാണ് ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും ഈ മാസം ഏഴിന് കടവന്ത്ര പൊലീസ് കേസ് എടുത്തത്.  

ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിർമിച്ചെന്നും ആരോപണമുണ്ട്. ഉടമ്പടി പ്രകാരമുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചില്ലെന്നും വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയെ ബാല തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Also:  അഞ്ച് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളമില്ല; അധ്യാപിക ജീവനൊടുക്കി, മാനേജ്മെന്റിനെതിരെ കുടുംബം

വിവാഹ മോചന കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു,  തുടങ്ങിയ പരാതികളാണ് ബാലയ്‌ക്കെതിരെ അമൃത നല്‍കിയത്.

സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയിൽ നേരത്തെ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. ബാലയിൽ നിന്ന് മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് മുൻപൊരിക്കൽ അമൃത പറഞ്ഞിരുന്നു.

2010 ലായിരുന്നു നടൻ ബാലയും അമൃത സുരേഷും വിവാഹിതരായത്. ഐ‍ഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ വെച്ച് പരിചയപ്പെട്ടതിന് പിന്നാലെയുണ്ടായ സൗഹൃദം പ്രണയമാകുകയും പിന്നീട് വിവാഹിതരാകുകയുമായിരുന്നു. 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News