ഗുരുഗ്രാം: തുടർച്ചയായി കരഞ്ഞതിനാൽ 10 മാസം മാത്രം പ്രായമായ കുഞ്ഞിനെ കെയർ ടേക്കർ മർദ്ദിച്ച് അവശനിലയിലാക്കി. ഹരിയാനയിലെ (Hariyana) ഗുരുഗ്രാമിലാണ് സംഭവം.മർദനത്തിൽ പരിക്കേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ജീവന് തന്നെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള മർദ്ദനമാണ് കുഞ്ഞിന് നേരിടേണ്ടി വന്നതെന്ന് ഡോക്ടർമാർ പറയുന്നത്.
സംഭവത്തിൽ വനിതാ കെയർ ടേക്കർക്കെതിരെ പോലീസ് (Police) കേസെടുത്തിട്ടുണ്ട്. മൂന്നു മാസം മുൻപാണ് ഈ പെൺകുട്ടി ഇവിടെ ജോലിക്കെത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവം. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ കുട്ടിയെ അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ALSO READ: ഗാർഹിക പീഡനം: ഉത്തർപ്രദേശിൽ ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
കുഞ്ഞിനെ കെയർടേക്കറുടെ അടുത്താക്കി മാതാപിതാക്കൾ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. മാതാപിതാക്കൾ തിരികെ വന്നപ്പോൾ കുട്ടി നിർത്താതെ കരയുകയായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കരച്ചിൽ നിർത്താതെ വന്നതോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയകതോടെയാണ് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിണ്ടെന്ന് വ്യക്തമായത്.
ALSO READ: Hyderabad ൽ നിരോധിച്ച മരുന്ന് ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയ യുവാക്കൾ അറസ്റ്റിൽ
കുഞ്ഞിന്‍റെ വാരിയെല്ലിൽ നാലിടങ്ങളിലാണ് പൊട്ടൽ. പാൻക്രിയാസ്, കിഡ്നി, കരൾ എന്നിവിടങ്ങളിലും പരിക്കുണ്ടെന്നും കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു പെൺകുട്ടിയുടെ മർദനത്തിൽ കുഞ്ഞിന് ഗുരുതര പരിക്കുകളുണ്ട്. സ്വകാര്യ ആശുപത്രിയിൽ (Hospital) ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില വഷളായി തന്നെ തുടരുകയാണ്കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് കെയർ ടേക്കർക്കെതിരെ ചുമത്തിയിരിക്കുന്നത്. അതുപോലെ തന്നെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലിക്ക് നിർത്തിയതിന് കുഞ്ഞിന്‍റെ മാതാപിതാക്കൾക്കെതിരെയും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...