ന്യൂ ഡൽഹി : വിമാനത്തിൽ ഇരുന്ന് പുകവലിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം താരത്തിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. ബോഡി ബിൽഡറും റീൽസ് താരവുമായ ബൽവിന്ദർ സിങ് എന്ന ബോബി കട്ടാരിയയ്ക്കെതിരെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. താരം 2022 ജനുവരിയിൽ പങ്കുവച്ച വീഡിയോ ഇപ്പോൾ വീണ്ടും വൈറലായ സാഹചര്യത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിനുള്ളിൽ വെച്ച് സിഗ്രറ്റ് കത്തിച്ച് പുക വിടുന്നതാണ് വീഡിയോ.
സംഭവത്തിൽ അന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിമാനക്കമ്പനി വീഡിയോ ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാർ പോലീസ് സ്റ്റേഷന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. കൂടാതെ ഇൻഫ്ലവെൻസർക്കെതിരെ 15 ദിവസത്തേക്ക് എയർലൈൻ കമ്പനി വലക്കേർപ്പെടുത്തുകയും ചെയ്തുയെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.
ALSO READ : E Bull Jet സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പോലീസിന്റെ ഹർജി തള്ളി
Delhi Police registers FIR against social media influencer Bobby Kataria in connection with a video showing him smoking on a SpiceJet flight.
(File photo) pic.twitter.com/LzwSU33KEs
— ANI (@ANI) August 16, 2022
കട്ടാരിയയുടെ വീഡിയോ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ശ്രദ്ധയിലെത്തിയതോടെയാണ് സോഷ്യൽ മീഡിയ താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഇടയായത്. സംഭവത്തിൽ അന്വേഷണം നടത്തി തക്കതായ നടപടി സ്വീകരിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം താൻ പുകവലിച്ചത് ഒരു ഡമ്മി വിമാനത്തിനുള്ളിൽ വെച്ചാണ്. സ്കാനറും മറ്റ് സാങ്കേതിക സംവിധാനങ്ങൾ ഉള്ള വിമാനത്താവളത്തിലൂടെ എങ്ങനെ വിമാനത്തിലേക്ക് ലൈറ്റർ കടത്താൻ സാധിക്കുമെന്ന് റീൽസ് താരം ചോദിച്ചു. വീഡിയോ 2019-2020 സമയത്തെടുത്തതാണെന്നും കട്ടാരിയ വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക