Actress Attack Case | വിഐപി മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടു - 'ഡിജിപി സന്ധ്യയെ മാറ്റി നിർത്തണം', കൂടുതൽ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ

ദിലീപിന്റെ വീട്ടിൽ സിനിമ ചർച്ചയ്ക്കായി ബാലചന്ദ്രകുമാർ എത്തിയെന്ന് പറയുന്ന ദിവസം അവിടെയെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2022, 09:30 AM IST
  • നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു.
  • ദൃശ്യങ്ങൾ കാണാനായി ദിലീപ് തന്നെ ക്ഷണിച്ചു.
  • പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാം എന്നു പറഞ്ഞാണ് ദിലീപ് തന്നെ ക്ഷണിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.
Actress Attack Case | വിഐപി മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടു - 'ഡിജിപി സന്ധ്യയെ മാറ്റി നിർത്തണം', കൂടുതൽ തെളിവുകൾ കൈമാറി ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കി സംവിധായകൻ ബാലചന്ദ്രകുമാർ. ഡിജിപി ബി സന്ധ്യയെ കേസ് അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്താൻ ആവശ്യപ്പെട്ട് ദിലീപിന്റെ വീട്ടിലെത്തിയ 'വിഐപി' ഒരു മന്ത്രിയെ നേരിട്ടു വിളിച്ചുവെന്ന് ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിൽ പറയുന്നു.

'കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു'മെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്. എന്നാൽ ആരാണ് വിഐപി എന്നത് സംബന്ധിച്ച് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. 

Also Read: Actress Attack Case: കാവ്യ ഉന്നതനെ വിളിച്ചിരുന്നത് "ഇക്ക"യെന്ന് ; വിഐപിയുമായി ദിലീപിന്റെ കുടുംബത്തിന് അടുത്ത ബന്ധമെന്ന് ബാലചന്ദ്ര കുമാർ

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങൾ കാണാനായി ദിലീപ് തന്നെ ക്ഷണിച്ചു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാം എന്നു പറഞ്ഞാണ് ദിലീപ് തന്നെ ക്ഷണിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.

Also Read: Actress Attack Case: ബാലചന്ദ്രകുമാറിന്‍റെ നിര്‍ണ്ണായക രഹസ്യ മൊഴി 12ന്, സംവിധായകന്‍റെ മൊഴിയില്‍ കുടുങ്ങുമോ ദിലീപ്?

ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഓഡിയോ റെക്കോര്‍ഡ് ഉള്‍പ്പടെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളടക്കമാണ് പുറത്തുവിട്ടത്.  

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍പോലും ഈ ശബ്ദരേഖ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ദീലിപ് പറഞ്ഞിട്ടില്ല. ഇതിലെ ശബ്ദം ദീലീപിന്റെതാണെന്ന് തെളിയിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട പത്തിലധികം ശബ്ദരേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ വീട്ടിൽ സിനിമ ചർച്ചയ്ക്കായി ബാലചന്ദ്രകുമാർ എത്തിയെന്ന് പറയുന്ന ദിവസം അവിടെയെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. ഇതിൽ നിന്ന് ബാലചന്ദ്രകുമാർ വിഐപിയെ തിരിച്ചറിഞ്ഞതായാണ് സൂചന. ഈ വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോര്‍ജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്.

ഈ പറയുന്ന ഉന്നതന് ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും കാവ്യാ മാധവൻ ഈ പറയുന്ന വ്യക്തിയെ ഇക്ക എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്ര കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാൾക്ക് മന്ത്രിമാരും പോലീസ് ഉന്നതരുമായും അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താമെന്ന് പ്രതികളോട് പറഞ്ഞത് വിഐപിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഗൂഢാലോചനാക്കേസിലെ ആദ്യ അറസ്റ്റ് 'വിഐപി'യുടെത് ആകാനും സാധ്യതയേറെയാണ്.

ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി ഇന്ന് എടുത്തേക്കും. കേസിൽ മുഖ്യ ആരോപി  ദിലീപിനെതിരെ (Dileep) പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന് (Balachandra Kumar) കോടതി സമൻസ് അയച്ചിരുന്നു. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ്  ബാലചന്ദ്രകുമാറിന്‍റെ മൊഴി രേഖപ്പെടുത്തുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News