മധുര: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ പ്രതി കൊയ്യോട് സ്വദേശി ഹർഷാദ് പിടിയിൽ. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നാണ് ഹർഷാദ് പിടിയിലായത്. ഹർഷാദ് കഴിഞ്ഞമാസം 14 നാണ് ജയിൽ ചാടി സുഹൃത്തിനൊപ്പം ബൈക്കിൽ കയറി രക്ഷപ്പെടുന്നത്. പത്രമെടുക്കാനായി വന്ന ഹർഷാദ് ജയിലിൻ്റെ ഗേറ്റ് തുറന്ന് പുറത്ത് കാത്തുനിന്ന് സുഹൃത്തുമായി കടന്നു കളയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ
പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയായിരുന്നു ഹർഷാദിന്റെ രക്ഷപ്പെടൽ. ലഹരി കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളാണ് പിടിയിലായ ഹർഷാദ്. ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച സുഹൃത്ത് റിസ്വാൻ കഴിഞ്ഞയാഴ്ച കീഴടങ്ങിയിരുന്നു. ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമായിരുന്നുവെന്ന് ജയിൽ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഹർഷാദായിരുന്നു എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത്.
Also Read: ബുധ-സൂര്യ സംയോഗത്തിലൂടെ സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സാമ്പത്തിക നേട്ടവും പുരോഗതിയും!
ഹർഷാദിന് ജയിലിലെ വെൽഫയർ ഓഫീസിലായിരുന്നു ജോലി. ഇതിന്റെ മറവിലാണ് പ്രതി ജയിൽ ചാടുന്നതിനുള്ള ആസൂത്രണം തയ്യാറാക്കിയത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ മയക്കുമരുന്ന് കേസിൽ 10 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചാണ് ഇയാൾ ജയിലിലെത്തിയത്. അതിനിടെയായിരുന്നു ഈ ജയിൽചാട്ടം. തമിഴ്നാട്ടിലെ മധുരയിൽ നിന്നും പിടികൂടിയ ഹർഷാദിനെ ഇന്ന് രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. ഇയാളെ എത്രയും പെട്ടെന്ന് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
Also Read: ആറ്റുകാൽ പൊങ്കാല 2024: എന്തുകൊണ്ട് പൊങ്കാല മൺകലത്തിൽ ഒരുക്കുന്നു? അറിയാം...
ഭിന്നശേഷിക്കാരിയായ 13 കാരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ കുട്ടിയെ പീഡിച്ച കേസിൽ പ്രതി അറസ്റ്റിൽ . മാങ്കുളം സ്വദേശി സണ്ണി (28) യെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. മതാപിതാക്കളില്ലാത്ത കുട്ടി അമ്മൂമയ്ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. അയൽ വാസിയായ പ്രതി വീട്ടിൽ നിന്നും കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പരാതിപ്രകാരം കേസെടുത്തെങ്കിലും പ്രതി ഒളിവിൽ പോയി. ഇന്നലെ രാത്രിയോടെയാണ് പിടികൂടിയത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.