Vivo V50: വിവോ വി50 ഇന്ത്യയിലെത്തി; വിലയും ഫീച്ചറുകളും അറിയാം

Vivo V50: വിവോ വി50യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 34,999 രൂപയിലാണ്

Written by - Zee Malayalam News Desk | Last Updated : Feb 17, 2025, 06:50 PM IST
  • 50 മെഗാപിക്സൽ കാമ്യറ
  • 6000 എംഎഎച്ച് ബാറ്ററി
  • ഏറ്റവും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണ്‍ (7.39mm)
Vivo V50: വിവോ വി50 ഇന്ത്യയിലെത്തി; വിലയും ഫീച്ചറുകളും അറിയാം

വിവോയുടെ പുത്തൻ വേർഷൻ വിവോ വി50 (Vivo V50) ഇന്ത്യയിൽ പുറത്തിറങ്ങി. 50 മെഗാപിക്സൽ കാമ്യറയും, 6000 എംഎഎച്ച് ബാറ്ററിയും, സ്നാപ്‌ഡ്രാഗണ്‍ 7 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണുമാണിത്. ഈ സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണ്‍ (7.39mm) കൂടിയാണ് വിവോ വി50. 

1,080 x 2,392 പിക്സല്‍ വരുന്ന 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ ക്വാഡ്-കര്‍വ്‌ഡ് അമോല്‍ഡ് ഡിസ്പ്ലെയാണ് വിവോ വി50യ്ക്ക് വരുന്നത്. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച്ഒഎസ് 15ലാണ് വിവോ വി50യുടെ പ്രവര്‍ത്തനം. 

50 എംപിയുടെ (f/1.88) പ്രൈമറി ക്യാമറ, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ (f/2.0) എന്നിവയാണ് റീയര്‍ പാനലില്‍ വരുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനും 50 മെഗാപിക്‌സല്‍ ക്യാമറയുണ്ട്. വിവോ വി50യിലെ 90 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറിനൊപ്പം വരുന്നത് 6,000 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററിയാണ്.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്‍റ് സെന്‍സറും കണക്റ്റിവിറ്റി സൗകര്യങ്ങളായി ഡുവല്‍ 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഒടിജി, യുഎസ്‌ബി 3.2 ടൈപ്പ്-സി പോര്‍ട്ട് എന്നിവയുമുണ്ട്. ഐപി68, ഐപി69 റേറ്റിംഗ് സുരക്ഷയും ഫോണിനുണ്ട്. വിവോ വി50യുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 34,999 രൂപയിലാണ്.

വിവോ വി50യുടെ 8 ജിബി + 128 ജിബി വേരിയന്‍റിന്‍റെ വിലയാണിത്. അതേസമയം 8 ജിബി + 256 ജിബി, 12 ജിബി + 512 ജിബി എന്നീ വിവോ വി50 വേരിയന്‍റുകള്‍ക്ക് 36,999 രൂപ, 40,999 രൂപ എന്നിങ്ങനെയാണ് ലോഞ്ച് വില. Rose Red, Starry Blue, and Titanium Grey എന്നീ മൂന്ന് നിറങ്ങളിലാണ് വിവോ വി50 ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News