അപകടസാധ്യതകളില്ലാത്തൊരു വരുമാനത്തിനായാണോ നിങ്ങൾ തിരയുന്നത്. ഇതിന് നിങ്ങളെ സഹായിക്കുന്നത് പോസ്റ്റ് ഓഫീസാണ്. ഈ സ്കീമിൽ നിങ്ങൾക്ക് 8 ലക്ഷം രൂപയുടെ റിട്ടേൺ ആണ് റിസ്ക് ഫ്രീ ആയി ലഭിക്കുന്നത്. പദ്ധതിയുടെ പൂർണ്ണമായ വിശദാംശങ്ങൾ അറിയാം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അടുത്തിടെ കേന്ദ്ര സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർധിപ്പിച്ചിരുന്നു. പോസ്റ്റ് ഓഫീസ് ലഭ്യമായ റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിന്റെ പലിശ നിരക്ക് 30 ബേസിസ് പോയിൻറ് വർദ്ധിച്ചു.
ശ്രദ്ധിക്കേണ്ടത്
നേരത്തെ 6.2 ശതമാനമായിരുന്ന പോസ്റ്റോഫീസ് പലിശ നിരക്ക് 6.5 ശതമാനമായാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. പത്ത് വർഷത്തേക്ക് എല്ലാ മാസവും ഒരു നിശ്ചിത തുക സേവ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്കീം ഉപയോഗപ്രദമാണ്. റിസ്ക് ഇല്ലാതെ നിങ്ങൾക്ക് നല്ല റിട്ടേൺ ലഭിക്കും. 18 വയസ്സിന് മുകളിലുള്ള ആർക്കും ഈ പദ്ധതിയിൽ ചേരാം. മൂന്ന് പേർക്ക് ഒരുമിച്ച് ജോയിന്റ് അക്കൗണ്ടും തുറക്കാം.പ്രായപൂർത്തിയാകാത്തവരുടെ പേരിൽ രക്ഷകർത്താക്കൾക്ക് ഈ സ്കീം തുറക്കാം.
ഈ സ്കീമിൽ നിങ്ങൾക്ക് കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിക്കാമെന്നതാണ് പ്രത്യേകത ഇത് ആദ്യം അഞ്ച് വർഷത്തേക്ക് തുടങ്ങാം ഒപ്പം അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് സ്കീമിന് നിലവിൽ 6.5 ശതമാനം പലിശയാണ് ലഭിക്കുന്നത്. ഇത് മൂന്ന് മാസ കാലയളവിലുള്ള പലിശയാണ്. ഇതിൽ മാറ്റം വരും.മൂന്ന് മാസത്തിലൊരിക്കൽ കേന്ദ്രസർക്കാർ പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാൽ സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് കൂടുകയോ കുറയുകയോ സ്ഥിരമായി തുടരുകയോ ചെയ്യാം.
പ്രതിമാസം 5,000 രൂപ വീതം 10 വർഷത്തേക്ക്
ഒരു പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടിൽ പ്രതിമാസം 5,000 രൂപ വീതം 10 വർഷത്തേക്ക് സമ്പാദിച്ചാൽ നിലവിലെ 6.5 ശതമാനം പലിശയിൽ 8.46 ലക്ഷം രൂപ റിട്ടേൺ ലഭിക്കും. 10 വർഷം കൊണ്ട് നിക്ഷേപിച്ച തുക 6 ലക്ഷം രൂപയും പലിശ 2.46 ലക്ഷം രൂപയുമാണ്. സർക്കാർ പലിശ നിരക്ക് വർധിപ്പിച്ചാൽ വരുമാനവും കൂടും. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുറന്ന് മൂന്ന് വർഷത്തിന് ശേഷം ക്ലോസ് ചെയ്യാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം 50 ശതമാനം വായ്പയും എടുക്കാം.
കേന്ദ്ര സർക്കാരിന്റെ സമ്പാദ്യ പദ്ധതികളായ സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം അക്കൗണ്ട് തുടങ്ങിയ സ്കീമുകൾ പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...