7th Pay Comission: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA 4% വർധിക്കും!

West Bengal DA Hike: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത.  പശ്ചിമ ബംഗാൾ സർക്കാരാണ് ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരിക്കുന്നത്. ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Feb 18, 2025, 02:04 PM IST
  • ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത
  • പശ്ചിമ ബംഗാൾ സർക്കാരാണ് ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകിയിരിക്കുന്നത്
7th Pay Comission: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA 4% വർധിക്കും!

7th Pay Comission DA Hike: 10 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർക്ക് വൻ ആശ്വാസം നൽകി കൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ അടിപൊളി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ക്ഷാമബത്തയിൽ (DA) 4 ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമുണ്ടാക്കും.

Also Read: ക്ലർക്ക് മുതൽ സിവിൽ സർവീസ് ഓഫീസർ വരെ, ശമ്പളത്തിൽ എത്ര വർദ്ധനവുണ്ടാകും?

2025 ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാല് ശതമാനം വർധിപ്പിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. ഇതിലൂടെ സംസ്ഥാന സർക്കാരിലെ 10 ലക്ഷത്തിലധികം ജീവനക്കാരുടെയും പെൻഷൻകാരുടെയും മൊത്തം ക്ഷാമബത്ത 18 ശതമാനമായി ഉയരും.

പണപ്പെരുപ്പത്തിൻ്റെ ഭാരം കുറയ്ക്കാൻ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സർക്കാർ നൽകുന്ന ഒരു അലവൻസാണ് ഡിയർനസ് അലവൻസ് (DA). വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ജീവനക്കാരുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.

Also Read: ശനി-ശുക്ര സംയോഗത്താൽ ധനാഢ്യ യോഗം; ഇവരെയിനി പിടിച്ചാൽ കിട്ടില്ല, നിങ്ങളും ഉണ്ടോ?

ജീവിതച്ചെലവുകൾ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പണപ്പെരുപ്പ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത (DA) നല്‍കുന്നത്. ഓരോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയാണ് ക്ഷാമബത്ത നല്‍കുന്നത്. ഓരോ ആറുമാസങ്ങളിലും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാവുന്നു. അതായത് വർഷത്തിൽ രണ്ടു തവണ. ജനുവരി മുതൽ ജൂണ്‍വരെയുള്ള കാലയളവിലുള്ള വര്‍ദ്ധനവ് ജനുവരി ഒന്നിനും, ജൂണ്‍ മുതൽ ഡിസംബര്‍ കാലയളവിലേക്കുള്ള വര്‍ദ്ധനവ് ജൂലൈ ഒന്നിനുമാണ് പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ 12 മാസങ്ങളായുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (AICPI) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

ക്ഷാമബത്ത വര്‍ദ്ധിക്കുമ്പോഴെല്ലാം ജീവനക്കാർക്കും പെൻഷൻകാർക്കും നേട്ടമുണ്ടാകും. ക്ഷാമബത്ത വർധിച്ചാൽ ജീവനക്കാർക്ക് പ്രതിമാസ ശമ്പളത്തിലും പെൻഷൻകാർക്ക് പ്രതിമാസ പെന്‍ഷനുകളിലും ഗണ്യമായ വര്‍ദ്ധനവുണ്ടാകും. ഇതിലൂടെ ഇവരുടെ കയ്യിലെത്തുന്ന പണത്തിനും വർധനവുണ്ടാകും.

Also Read: ഫിറ്റ്‌മെൻ്റ് ഘടകം എങ്ങനെ തീരുമാനിക്കും? ജീവനക്കാരുടെ ശമ്പളം എത്രത്തോളം വർദ്ധിക്കും? അറിയാം...

ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരും പെൻഷൻകാരും ഡിഎയുടെ പരിധിയിൽ വരുന്നതിനാൽ DA വർദ്ധനവ് സർക്കാർ ഖജനാവിന് വലിയ ഭാരം ഉണ്ടാക്കും.  എല്ലാ വർഷവും രണ്ടു തവണ സർക്കാർ ഡിഎ അവലോകനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവരുടെ സാമ്പത്തിക സ്രോതസ്സുകളും നയങ്ങളും അനുസരിച്ച് വ്യത്യസ്ത നിരക്കിലാണ് ഡിഎ വർധിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News