ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന് തിയേറ്ററുകളിലേക്ക്. ചിത്രത്തിൽ എൺപതുകാരനായ ഔസേപ്പായാണ് വിജയരാഘവൻ എത്തുന്നത്. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് നിർമിക്കുന്നത്. നിരവധി ആഡ് ഫിലിമുകൾ ഒരുക്കിയ ശരത് ചന്ദ്രന്റെ ആദ്യ ഫീച്ചർ ഫിലിം ആണിത്.
മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തും സമ്പന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആൺമക്കൾ. മൂത്ത രണ്ടു പേരും ഉന്നത പദവികളിൽ. മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം ഔസേപ്പിന്റെ കൈകളിൽ തന്നെയാണ്. കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറി.
ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമായി കുടുംബം. സംഘർഷത്തിൻ്റെ ചുരുളുകളഴിയുമ്പോൾ തെളിയുന്നതെന്താണ്? ഔസേപ്പിൻ്റ ഒസ്യത്ത് മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥയാണ് പറയുന്നത്. കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ, കനി കുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ, എന്നിവരും ചിത്രത്തിലെത്തുന്നു.
ALSO READ: ദുൽഖർ സൽമാൻ ചിത്രം 'കാന്ത'യിൽ ഭാഗ്യശ്രീ ബോർസെ നായിക
തിരക്കഥ- ഫസൽ ഹസൻ. സംഗീതം- സുമേഷ് പരമേശ്വർ. ഛായാഗ്രഹണം- അരവിന്ദ് കണ്ണാ ബീരൻ. എഡിറ്റിംഗ്- ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈൻ- അർക്കൻ എസ്. കർമ്മ. മേക്കപ്പ്- നരസിംഹസ്വാമി. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ.ജെ. വിനയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്- സ്ലീബാ വർഗീസ്, സുശീൽ തോമസ്.
ലൊക്കേഷൻ മാനേജർ- നിക്സൻ കുട്ടിക്കാനം. പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ- സിൻജോ ഒറ്റത്തെക്കൽ. കുട്ടിക്കാനം, പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- ബിജിത്ത് ധർമ്മടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.