ന്യൂഡൽഹി: LPG Price Hike: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം പൊതുജനങ്ങളുടെ നട്ടെല്ല് തളർത്തുകയാണ്. ദീപാവലിക്ക് മുമ്പ് ജനങ്ങൾക്ക് വീണ്ടും പണപ്പെരുപ്പത്തിന്റെ കടുത്ത പ്രഹരമേറ്റിരിക്കുകയാണ്.
നവംബർ ആദ്യ തീയതിയായ ഇന്ന് പെട്രോളിയം കമ്പനികൾ ഗ്യാസിന്റെ വില (LPG Price Hike) വർധിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എൽപിജി ഗ്യാസ് സിലിണ്ടറിന് 266 രൂപ വർധിക്കുകയും ചെയ്തു. ഇത് വാണിജ്യ സിലിണ്ടറുകളിൽ മാത്രമാണ്. ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.
Also Read: LPG CNG Prices Hike: പെട്രോളിനും ഡീസലിനും ശേഷം ഇനി CNG യുടെയും LPG യുടേയും വില വർദ്ധിക്കും!
ഡൽഹിയിൽ സിലിണ്ടറിന് 2000.5 രൂപ വർധിച്ചു (Cylinder price increased by Rs 2000.5 in Delhi)
266 രൂപയുടെ വർദ്ധനവിന് ശേഷം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില (Commercial LPG Cylinder Price Hike) ഡൽഹിയിൽ 2000.5 രൂപയായി ഉയർന്നിട്ടുണ്ട്. ഇത് നേരത്തെ 1734.5 രൂപയായിരുന്നു.
അതേസമയം മുംബൈയിൽ 19 കിലോഗ്രാം ഭാരമുള്ള ഗ്യാസ് സിലിണ്ടറിന് 1950 രൂപയായിട്ടുണ്ട്. കൊൽക്കത്തയിൽ 19 കിലോ ഗ്യാസ് സിലിണ്ടറിന് 2073.50 രൂപയായപ്പോൾ ചെന്നൈയിൽ 19 കിലോഗ്രാം സിലിണ്ടർ 2133 രൂപയായിട്ടുണ്ട്.
Also Read: LPG New Connections: Aadhaar കാണിക്കൂ.. ഉടൻ നേടൂ LPG ഗ്യാസ് കണക്ഷൻ, അതും കൈയ്യുടനെ!
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും വില വർധിപ്പിച്ചിരുന്നു (The price was increased in September and October also)
നേരത്തെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും പെട്രോളിയം കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ (Commercial LPG Cylinder) വില വർധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് സെപ്റ്റംബർ ഒന്നിന് 43 രൂപയും ഒക്ടോബർ ഒന്നിന് 75 രൂപയും വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് ഗാർഹിക ഗ്യാസിന്റെ വില വർധിച്ചത്
കഴിഞ്ഞ മാസം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർധനയുണ്ടായപ്പോൾ പൊതുമേഖലാ പെട്രോളിയം കമ്പനികൾ പാചകവാതകത്തിന് 15 രൂപ വർധിപ്പിച്ചിരുന്നു. സബ്‌സിഡിയില്ലാത്ത 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിന് ഡൽഹിയിലും മുംബൈയിലും ഇപ്പോൾ 899.50 രൂപയാണ് വില.
Also Read: കേരളപ്പിറവി 2021: ഐക്യകേരളത്തിന് ഇന്ന് 65ാം പിറന്നാൾ
പെട്രോൾ, ഡീസൽ വിലയും വർധിച്ചു (Domestic gas price increased last month)
ഇതിനിടയിൽ പെട്രോളിയം കമ്പനികളും പെട്രോൾ, ഡീസൽ വിലയിൽ 35 പൈസ വീതം വർധിപ്പിച്ചു. ഈ വർധനവിന് ശേഷം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 109.69 രൂപയായും ഡീസൽ ലിറ്ററിന് 98.42 രൂപയിലുമാണ് വിൽപന.
മുംബൈയിൽ പെട്രോളിന്റെ വില 115.5 രൂപയായും ഡീസലിന്റെ വില 106.62 രൂപയായും ഉയർന്നു. കൊൽക്കത്തയിൽ പെട്രോൾ 110.15 രൂപയിലും ഡീസൽ 101.56 രൂപയിലും വിൽക്കുമ്പോൾ ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 106.35 രൂപയ്ക്കും ഡീസൽ ലിറ്ററിന് 102.59 രൂപയ്ക്കും വിൽക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...