LPG Booking: ഒറ്റ Missed call മതി LPG സിലിണ്ടർ വീട്ടിലെത്തും, നമ്പർ സേവ് ചെയ്യുക

LPG Booking Latest News: എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഇപ്പോൾ വളരെ എളുപ്പമായിട്ടുണ്ട്. ഇതിനായി ഇപ്പോൾ നിങ്ങൾ ഒരു മിസ്ഡ് കോൾ നൽകിയാൽ മതി സിലിണ്ടർ വീട്ടുവാതിൽക്കൽ എത്തും.   

Written by - Ajitha Kumari | Last Updated : Dec 13, 2021, 01:38 PM IST
  • എൽപിജി സിലിണ്ടർ ബുക്കിംഗ് എളുപ്പമായി
  • ഇതിനായി ഒരു മിസ്ഡ് കോൾ നൽകിയാൽ മതി
  • എൽപിജി സിലിണ്ടർ വീട്ടുവാതിൽക്കൽ എത്തിക്കും
LPG Booking: ഒറ്റ Missed call മതി LPG സിലിണ്ടർ വീട്ടിലെത്തും, നമ്പർ സേവ് ചെയ്യുക

ന്യൂഡൽഹി: LPG Booking: എൽപിജി ഉപഭോക്താക്കൾക്ക് പ്രധാന വാർത്ത. നിങ്ങൾ എൽപിജി ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. 

ഇപ്പോൾ എൽപിജി സിലിണ്ടർ (LPG) ബുക്കിംഗ് വെറും നിമിഷനേരത്തെ പണി മാത്രമായിരിക്കുകയാണ്. അതായത് ഇപ്പോൾ ഗ്യാസ് സിലിണ്ടറിനായി നിങ്ങൾ ഒരു മിസ്ഡ് കോൾ നൽകിയാൽ മാത്രം മതി എൽപിജി സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തും. ഇന്ത്യൻ ഓയിൽ (IOC) അതിന്റെ ഉപഭോക്താക്കൾക്ക് ഈ സേവനം നൽകുന്നുണ്ട്.

Also Read: LPG Subsidy Latest Update: എൽപിജി സിലിണ്ടര്‍ സബ്‌സിഡി അക്കൗണ്ടിൽ എത്തിത്തുടങ്ങി, നിങ്ങള്‍ക്ക് പണം ലഭിച്ചോ? എങ്ങനെ അറിയാം ...

മിസ്ഡ് കോളിൽ എൽപിജി സിലിണ്ടർ വീട്ടിലെത്തും (LPG cylinder will come home from missed call)

ഒറ്റ മിസ്‌ഡ് കോളിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. ഈ വർഷം ഫെബ്രുവരിയിൽ തന്നെ മിസ്ഡ് കോൾ വഴി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഐഒസി ആരംഭിച്ചിരുന്നു.

നേരത്തെ ഉപഭോക്താക്കൾ കസ്റ്റമർ കെയറിൽ പോയി കോൾ ദീർഘനേരം ഹോൾഡ് ചെയ്ത് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്  എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യമില്ല.  ഇപ്പോൾ ഒറ്റ മിസ്ഡ് കോൾ ദേ ഗ്യാസ് സിലിണ്ടർ വാതിൽക്കൽ എന്ന അവസ്ഥ ആയിരിക്കുകയാണ്.   

Also Read: LPG Subsidy: എൽപിജി സബ്‌സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിച്ചു? അറിയാം..

ഈ നമ്പർ സേവ് ചെയ്യുക (save this number)

IOC എൽപിജി ഉപഭോക്താക്കളെ ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല മിസ്ഡ് കോൾ ചെയ്യാനുള്ള  നമ്പറും വ്യക്തമാക്കിയിട്ടുണ്ട് അത് 8454955555 ആണ്. നിങ്ങൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഈ നമ്പറിലേക്ക് വിളിക്കണം. 

ഇതിനിടയിൽ ഈ നമ്പറിൽ മിസ്‌ഡ് കോൾ നൽകി പുതിയ ഗ്യാസ് കണക്ഷൻ ബുക്ക് ചെയ്യാമെന്നും ഐഒസി ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്.  ഇതിനായി ഉപഭോക്താക്കൾ അധിക ചാർജൊന്നും നൽകേണ്ടതില്ല.

Also Read: Mercury Transit: ഈ 5 രാശിക്കാർക്ക് ശുഭദിനത്തിന് തുടക്കം; ബുധന്റെ അനുഗ്രഹത്താൽ ജീവിതം മാറിമറിയും

എൽപിജി മറ്റ് രീതിയിലും ബുക്ക് ചെയ്യാം (LPG can be booked in other ways also)

മിസ്‌ഡ് കോളിന് പുറമെ ഗ്യാസ് ബുക്ക് ചെയ്യാനുള്ള മറ്റു മാർഗങ്ങളുണ്ട്. IOC, HPCL, BPCL എന്നിവയുടെ ഉപഭോക്താക്കൾക്ക് SMS, Whatsapp എന്നിവയിലൂടെയും ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യാം.

IOC ഉപഭോക്താക്കൾ ഇതുപോലെ ഗ്യാസ് ബുക്ക് ചെയ്യണം

നിങ്ങളൊരു Indane ഉപഭോക്താവാണെങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7718955555 എന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക്  LPG ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാം. മറ്റൊരു വഴി Whatsapp ആണ്.  ഇതിൽ REFILL എന്ന് എഴുതി 7588888824 എന്ന നമ്പറിൽ Whatsapp ചെയ്യാം. ഗ്യാസ് സിലിണ്ടർ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കും.

Also Read:  Viral Video: ഒരേ സമയം രണ്ട് എലികളെ വേട്ടയാടുന്ന ഇരുതല പാമ്പ്..! 

 

HP ഉപഭോക്താക്കൾക്കായി LPG എങ്ങനെ ബുക്ക് ചെയ്യാം (How to book LPG for HP customers)

എച്ച്‌പി ഉപഭോക്താക്കൾക്ക് 9222201122 എന്ന നമ്പറിലേക്ക് Whatsapp സന്ദേശം അയച്ച് എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാം. നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് BOOK എന്ന് ടൈപ്പ് ചെയ്ത് 9222201122 എന്ന നമ്പറിലേക്ക് അയച്ചാൽ മതി. സബ്‌സിഡിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ നമ്പറിൽ നിങ്ങൾക്ക് കണ്ടെത്താനാകും.

ഭാരത് ഗ്യാസ് ഉപഭോക്തൃ ബുക്കിംഗ് പ്രക്രിയ (Bharat Gas customer booking process)

ഭാരത് ഗ്യാസ് ഉപഭോക്താവ് രജിസ്റ്റർ ചെയ്ത മൊബൈലിൽ നിന്ന് 1 അല്ലെങ്കിൽ BOOK എന്നെഴുതി 1800224344 എന്ന നമ്പറിലേക്ക് അയയ്ക്കണം. ഇതിന് ശേഷം ഏജൻസി നിങ്ങളുടെ ബുക്കിംഗ് അഭ്യർത്ഥന സ്വീകരിക്കുകയും നിങ്ങളുടെ WhatsApp നമ്പറിൽ ഒരു അലേർട്ട് വരികയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News