Kochi : സംസ്ഥാന സർക്കാരുമായിട്ടുള്ള പ്രശ്നത്തെ തുടർന്ന് കിറ്റെക്സ് ഗ്രൂപ്പ് (KITEX Group) ഉപേക്ഷിച്ച 3,500 കോടി പദ്ധതി തെലങ്കാനായിലേക്ക്. കിറ്റെക്സിന്റെ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാൻ തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു (KT Rama Rao) ക്ഷെണിച്ചു എന്ന് കിറ്റെക്സ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
കിറ്റെക്സ് എംഡി സാബു ജേക്കബ് ഉൾപ്പെടെ ആറംഗ സംഘത്തിനാണ് തെലങ്കാന വ്യവസായ വകുപ്പ് ക്ഷെണം നൽകിയിരിക്കുന്നത്. തങ്ങളുടെ വ്യവസായ ലക്ഷ്യങ്ങളെ പറ്റി നേരത്തെ തന്നെ മന്ത്രി കെടി രാമറാവുനോട് അറിയിച്ചിരുന്നു എന്ന് സാബു ജേക്കബ് അറിയിച്ചു.
ALSO READ : Kitex Controversy: കിറ്റെക്സിൽ വ്യവസായ വകുപ്പ് പരിശോധന നടത്തിയിട്ടില്ല; പരാതികൾ പരിശോധിക്കും
അതിന് ശേഷം അവർ താൽപര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കെടിആർ തങ്ങളെ വിശദമായ ചർച്ചയ്ക്ക് തെലങ്കാനയിലേക്ക് ക്ഷെണിച്ചിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഹൈദരബാദിൽ വെച്ച് നടക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കാൻ തങ്ങൾക്കായി സർക്കാർ സ്വാകാര്യ വിമാനം സജ്ജമാക്കിട്ടുണ്ടെന്ന് സാബു ജേക്കബ് അറിയിച്ചു.
ALSO READ : കിറ്റെക്‌സിന്റെ പിൻവാങ്ങൽ; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ
കിറ്റെക്സ് ഗ്രൂപ്പിന്റെ എംഡിയായ സാബു ജേക്കബിനൊപ്പം ഡയറക്ടർമാരായ കെഎൽവി നാരായണൻ, ബെന്നി ജോസഫ്, ഓപ്പറേഷൻസിന്റെ വൈസ് പ്രസിഡന്റ് ഹർകിഷൻ സിങ് സോധി, സിഎഫ്ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ തുടങ്ങിയ ആറംഗ സംഘമാണ് നാളെ വെള്ളിയാഴ്ച കൊച്ചിയിൽ നിന്ന് തിരിക്കുന്നത്.
അതേ സമയം താൻ ഇപ്പോഴും കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുന്നു എന്ന് സാബു എം ജേക്കബ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് കേരളത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലയെന്നും സാബു എം ജേക്കബ് പറഞ്ഞു.
ALSO READ : കിറ്റെക്സിൽ നടത്തിയ പരിശോധനകൾ കേരളത്തിനെതിരായ പ്രചരണത്തിനായി ചിലർ ഉപയോഗിച്ചെന്ന് മന്ത്രി P Rajeev
സംസ്ഥാന സർക്കാരുമായി ഇടഞ്ഞ് 3,500 കോടി രൂപയുടെ കരാർ കിറ്റക്സ് പിൻവലിച്ചതിന് ശേഷം നിരവധി സംസ്ഥാനങ്ങളാണ് വാഗ്ദിനങ്ങളുമായി കേരളത്തിൽ നിന്നുള്ള വ്യവസായ സ്ഥാപനത്തെ ക്ഷെണിച്ചത്. 9 സംസ്ഥാനങ്ങളാണ് ഇതിനോടകം തങ്ങൾക്ക് ക്ഷണം നൽകിയതെന്ന് സാബു ജേക്കബ് നേരത്തെ മാധ്യമങ്ങളോടായി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...