Kerala Welfare Pension : സർക്കാരിന്റെ വിഷുകൈനീട്ടം വെറും പെൻഷൻ മാത്രമല്ല; 4000ത്തിന് മുകളിൽ കൈയ്യിൽ കിട്ടും...

Kerala KSSP Pension Updates : രണ്ട് ഗഡുക്കൾ ചേർത്ത് വിഷുവിന് മുമ്പ് ക്ഷേമനിധി പെൻഷൻ നൽകാനാണ് സർക്കാരിന്റെ തീരുമാനം  

Written by - Zee Malayalam News Desk | Last Updated : Mar 17, 2024, 07:06 PM IST
  • വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി രണ്ട് ഗുഡുവും കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചു
  • ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴി പെൻഷൻ ലഭിക്കും
Kerala Welfare Pension : സർക്കാരിന്റെ വിഷുകൈനീട്ടം വെറും പെൻഷൻ മാത്രമല്ല; 4000ത്തിന് മുകളിൽ കൈയ്യിൽ കിട്ടും...

Kerala Welfare Pension Updates : സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ ആദ്യ ഗഡു ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് കേരളത്തിലെ പെൻഷൻ ഉപയോക്താക്കൾ. ഇപ്പോഴിതാ ആ സന്തോഷം ഇരട്ടിയാക്കുന്ന ഒരു വാർത്തയും കൂടി പങ്കുവെച്ചിരിക്കുകയാണ് സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. വിഷു, റംസാൻ, ഈസ്റ്റർ ആഘോഷങ്ങൾക്ക് മുന്നോടിയായി സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷന്റെ രണ്ട് ഗുഡുവും കൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.

വിഷുവിന്‌ മുമ്പ്‌ രണ്ട് ഗഡുകൂടി വിതരണം ചെയ്യും. നിലവിലെ ഗഡുവിനൊടൊപ്പം 3200 രൂപ കൂടെ ലഭിക്കുന്നതോടെ ഈ ആഘോഷ കാലത്ത് പെൻഷൻ ഗുണഭോക്താക്കളിലേക്ക് 4800 രൂപയാണ് എത്തുന്നത്. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി പെൻഷൻ തുക വീട്ടിലെത്തിയും നൽകും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ALSO READ : Welfare pension: പെൻഷൻകാർക്ക് സന്തോഷ വാർത്ത; ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. കേരളത്തിനാവകാശപ്പെട്ട നികുതി വിഹിതവും പല കേന്ദ്ര പദ്ധതി വിഹിതങ്ങളും ചെലവാക്കൽ ശേഷിക്ക് മുകളിൽ വന്ന അനധികൃത നിയന്ത്രണങ്ങളും മൂലം പെൻഷൻ വിതരണത്തിൽ ചില തടസ്സങ്ങളുണ്ടായി. ഈ പ്രതിസന്ധികളെ മറികടന്ന് പെൻഷൻ വിതരണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

മാർച്ച് 15-ന് ബാങ്ക് അക്കൗണ്ടിലേക്ക്‌ പെൻഷൻ എത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ കണക്ക് പ്രകാരം 57 ലക്ഷം പേരാണ് പെൻഷൻ ഗുണഭോക്താക്കൾ. ഇവർക്കായി സർക്കാർ ഖജനാവിൽ നിന്ന് 912 കോടി രൂപയാണ് ഒരു മാസം മാറ്റിവയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതിനാൽ പെൻഷൻ നൽകാൻ സാധിക്കാതെ വന്നാൽ തെരഞ്ഞെടുപ്പിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇടതുപക്ഷ മുന്നണിക്കുണ്ട്.

16 ക്ഷേമനിധി ബോർഡിലുള്ളവർക്കും സർക്കാർ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഇത് ഏത് മാസത്തെ പെൻഷനാണെന്നതിൽ വ്യക്തതയില്ല. 1600 രൂപയാണ് പെൻഷൻ തുകയായി ബാങ്ക് അക്കൗണ്ടിലേക്ക്‌ എത്തുക. ഇതിൽ  മസ്റ്ററിങ്ങ് നടത്തിയവർക്ക് പതിവ് പോലെ തന്നെ തുക ലഭിക്കും. മറ്റുള്ളവർക്ക് പെൻഷൻ തുക വീട്ടിലെത്തിച്ച് നൽകും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News