Gold Rate Today: സംസ്ഥാനത്ത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കി സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസമായി മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും വില നേരിയ തോതില്‍ കുറഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
Also Read: PM Kisan 14th Installment: പിഎം കിസാന്‍ 14-ാം ഗഡു എന്ന് ലഭിക്കും? കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്....
അക്ഷയ തൃതീയയുടെ തിരക്ക് അവസാനിച്ചതോടെ സ്വര്‍ണവിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില പവന് (8 ഗ്രാം) 80 രൂപ കുറഞ്ഞ് 44,520 രൂപയില്‍ എത്തി. കേരളത്തില്‍ ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,565 രൂപയായി. അക്ഷയ തൃതീയ ദിനമായ ഏപ്രില്‍ 22 ന് 44,600 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്. വിഷുവിന് തലേന്ന് ഏപ്രില്‍ 14നായിരുന്നു സ്വര്‍ണവിപണി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.
അതേസമയം, അക്ഷയ തൃതീയ, ഈദ് ഒരുമിച്ചെത്തിയത് വില ഉയര്‍ന്നു നില്‍ക്കുന്ന സമയത്തും സ്വര്‍ണ വിപണിയില്‍ ഉണര്‍വ് സൃഷ്ടിച്ചു. അക്ഷയ തൃതീയ സ്വർണോൽസവം സംസ്ഥാനത്തെമ്പാടുമുള്ള ജൂവലറികളിൽ ആഘോഷ പൂർവ്വം നടന്നു. ഒപ്പം ഈദ് ആഘോഷം കൂടിയായതോടെ സ്വര്‍ണ വിപണി കൂടുതല്‍ ഉണര്‍വ്വില്‍ എത്തി.
റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ അക്ഷയ തൃതീയയില്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ വിൽപനയാണ് കൂടുതൽ നടന്നത്. നാണയങ്ങൾ, ഡയമണ്ട്, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയയില്‍ ഉണ്ടായിരുന്ന സ്വര്‍ണ വിലയേക്കാള്‍ 18% വർദ്ധനവായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്, എന്നാല്‍ അതൊന്നും സ്വർണവിൽപനയിൽ പ്രതിഫലിച്ചില്ല. ശനിയാഴ്ച അക്ഷയ തൃതീയ ദിവസം മുന്‍ വർഷത്തെക്കാൾ 20 ശതമാനത്തിലധികം വ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...