Gautam Adani Retires:തലമുറമാറ്റത്തിന്​ അദാനി ഗ്രൂപ്പ്; ബിസിനസ്സിൽ നിന്ന് പടിയിറങ്ങാനൊരുങ്ങി ഗൗതം അദാനി

എഴുപതാമത്തെ വയസ്സിൽ ബിസിനസ്സില്‍ നിന്നും വിരമിക്കുമെന്ന് ഗൗതം അദാനി. മൂത്ത മകൻ കരൺ അദാനിക്കാണ് അടുത്ത ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത കൂടുതൽ.

Last Updated : Aug 6, 2024, 11:46 AM IST
  • കുടുംബത്തിലെ രണ്ടാം തലമുറയ്ക്ക് സ്ഥാനം കൈമാറും
  • ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത കൂടുതൽ മകൻ കരൺ അദാനിക്ക്
  • അദാനിയുടെ തുടക്കം ചരക്ക് ബിസിനസ്സിലൂടെ
Gautam Adani Retires:തലമുറമാറ്റത്തിന്​ അദാനി ഗ്രൂപ്പ്; ബിസിനസ്സിൽ നിന്ന് പടിയിറങ്ങാനൊരുങ്ങി ഗൗതം അദാനി

ബിസിനസ്സില്‍ നിന്നും പടിയിറങ്ങാനൊരുങ്ങി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് വിരമിക്കലിനെ കുറിച്ചുള്ള സൂചന നല്‍കിയത്. കുടുംബത്തിലെ രണ്ടാം തലമുറയ്ക്ക് സ്ഥാനം കൈമാറി  ബിസിനസ്സില്‍ നിന്ന് പടിയിറങ്ങാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്. 

അവകാശം എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ കൈമാറുമെന്നും അതിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിസിനസ്സിന്റെ സ്ഥിരതയ്ക്ക് തലമുറമാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കണക്കുകൾ പ്രകാരം ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനാണ് ഗൗതം അദാനി.

മക്കളായ കരൺ അദാനി, ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാ​ഗർ അദാനി എന്നിവരാണ് രണ്ടാം തലമുറയിലുൾപ്പെടുന്നത്. മൂത്ത മകൻ കരൺ അദാനിക്കാണ് അടുത്ത ചെയർമാൻ സ്ഥാനത്തേക്ക് സാധ്യത കൂടുതൽ. നിലവിൽ അദാനി പോർട്സിന്റെ മാനേജിം​ഗ് ഡയറക്ടറാണ് അദ്ദേഹം.

അദാനി ഗ്രൂപ്പിന്റെ എയര്‍പോര്‍ട്‌സ് ഡയറക്ടറാണ് ഇളയ മകൻ ജീത് അദാനി. 2019ലാണ് ജീത് ബിസിനസ്സിലേക്ക് എത്തുന്നത്. അദാനി എന്റര്‍പ്രൈസിന്റെ ഡയറക്ടറായി പ്രണവ് അദാനിയും ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറായി സാഗര്‍ അദാനിയും പ്രവർത്തിക്കുന്നു.

Read Also: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടരും

അതേ സമയം വിരമിച്ചാലും ബിസിനസ്സ് സംബന്ധമായ കാര്യങ്ങളിൽ ഒരുമിച്ച് തീരുമാനമെടുക്കുക എന്ന രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. 62 വയസ്സുകാരനായ അദാനി തന്റെ എഴുപതാമത്തെ വയസ്സിൽ പടിയിറങ്ങാനാണ് ഉദ്ദേശിക്കുന്നത്.

1962ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഗൗതം അദാനി ജനിച്ചത്. 1988ൽ ചരക്ക് ബിസിനസ്സിലൂടെയാണ് അദ്ദേഹം ബിസിനസ്സിലേക്ക് കടന്നത്. ഇന്ന് 218 ബില്ല്യൺ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമസ്ഥനാണ് അദ്ദേഹം. കടൽ, വിമാനതാവളം, വൈദ്യുതി ഉല്‍പാദനം, ഖനനം, പ്രകൃതി വാതകം, അടിസ്ഥാന സൗകര്യങ്ങള്‍ , ടെലിവിഷന്‍ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഇന്ത്യക്കകത്തും പുറത്തും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യമാണ് അദാനി ​ഗ്രൂപ്പ്. 

അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ന്യൂ ഇന്‍ഡസ്ട്രീസ്, എന്‍ഡിടിവി തുടങ്ങി നിരവധി കമ്പനികളാണ് അദാനി ​ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്. 
സ്‌റ്റോക്കിലെയും അക്കൗണ്ടിലെയും ക്രമകേടുകള്‍, രാഷ്ട്രീയ അഴിമതികള്‍, പരിസ്ഥിതി നാശം, നികുതി വെട്ടിപ്പ്, തുടങ്ങി അനേകം വിവാദങ്ങളും അദാനിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. അമേരിക്കൻ നിക്ഷേപണ സ്ഥാപനമായ ഹിൻഡെൻബർ​ഗ് പുറത്ത് വിട്ട ആരോപണമായിരുന്നു അതിൽ അവസാനത്തേത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News