Passport in Post Office: പാസ്പോർട്ട് ഇനിമുതൽ അടുത്തുള്ള പോസ്റ്റ്ഓഫീസിൽ നിർമ്മിക്കാം

Passport in Post Office: മിക്കപ്പോഴും പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ ആളുകളുടെ വീടുകളിൽ നിന്ന് വളരെ അകലെയാണ്, അവിടെ എത്താൻ സമയമെടുക്കും, ഒപ്പം ആളുകളുടെ നീണ്ട നിരയും നേരിടേണ്ടിവരും. എന്നാൽ ഇപ്പോൾ പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള ജോലികൾ നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസ് വഴി നടത്താം.  

Written by - Ajitha Kumari | Last Updated : Jul 26, 2021, 11:00 AM IST
  • അടുത്തുള്ള പോസ്റ്റോഫീസ് സന്ദർശിച്ച് നിങ്ങൾക്ക് പാസ്‌പോർട്ടിനായി അപേക്ഷിക്കാം
  • പാസ്‌പോർട്ടിനായി ഓൺലൈനായി അപേക്ഷിക്കുക
  • എല്ലാ രേഖകളും സഹിതം പോസ്റ്റോഫീസിലേക്ക് പോകണം
Passport in Post Office: പാസ്പോർട്ട് ഇനിമുതൽ അടുത്തുള്ള പോസ്റ്റ്ഓഫീസിൽ നിർമ്മിക്കാം

Passport in Post Office: നിങ്ങൾ ഒരു പാസ്‌പോർട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ട ആവശ്യമില്ല പകരം നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിലേക്ക് പോയാൽ മതി.  അവിടെ നിങ്ങൾക്ക് നിങ്ങളുടെ പാസ്‌പോർട്ടിനായി അപേക്ഷ നൽകാൻ കഴിയും.

India Post രാജ്യത്തെ പല പോസ്റ്റോഫീസുകളിലും പാസ്‌പോർട്ട് രജിസ്ട്രേഷൻ, പാസ്‌പോർട്ട് അപേക്ഷ തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകുന്നുണ്ട്. ഇതിനായി നിങ്ങൾക്ക് പോസ്റ്റോഫീസിലെ കോമൺ സർവീസ് സെന്റർ (CSC)  കൗണ്ടറുകളിലേക്ക് പോകണം.  ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അറിയാം.. 

Also Read: Post Office Investment ലെ ഈ സ്കീമുകൾ നിങ്ങളുടെ നിക്ഷേപത്തെ ഇരട്ടിയാക്കും

പാസ്‌പോർട്ട് പോസ്റ്റോഫീസിൽ നിർമ്മിക്കും (Passport will be made in the post office)

India Post ഒരു ട്വീറ്റിലൂടെ ഈ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. അതിൽ പോസ്റ്റോഫീസിലെ CSC കൗണ്ടറിൽ പാസ്‌പോർട്ടിനായി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും എളുപ്പമാണെന്നും, കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.

 

 

ഓൺലൈനായി അപേക്ഷിച്ചശേഷം പോസ്റ്റ് ഓഫീസിലേക്ക് പോകുക (apply online and visit post office)

വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് അടുത്തുള്ള പോസ്‌റ്റ് ഓഫീസുകളിൽ‌ നിലവിലുള്ള പാസ്‌പോർട്ട് സേവാ സെന്റർ അല്ലെങ്കിൽ പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിച്ച് പാസ്‌പോർട്ടിനായി അപേക്ഷിക്കാം. ഇപ്പോൾ പോസ്റ്റോഫീസുകളിൽ പാസ്‌പോർട്ടിനായി അപേക്ഷിക്കാൻ അനുവദിച്ച ശേഷം പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളുടെ ഉപയോഗക്ഷമത കൂടുതൽ വർദ്ധിക്കുന്നുണ്ട്. 

Also Read: Kerala GDS Recruitment 2021 : കേരളത്തിൽ ​ഗ്രാമീൺ ടാക് സേവക് തസ്ഥികയിൽ 1421 ഒഴിവുകൾ, യോ​ഗ്യത പത്താം ക്ലാസ് മാത്രം, ആപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

പാസ്‌പോർട്ട് (Passport) ഉണ്ടാക്കാൻ നിങ്ങൾ ഇതുവരെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലേക്ക് പോകേണ്ടിയിരുന്നുവെങ്കിൽ ഇനി മുതൽ നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിൽ പോയാൽ മതി, അവിടെ പാസ്‌പോർട്ട് സേവാ കേന്ദ്രം ഉണ്ടായിരിക്കും.

പോസ്റ്റോഫീസിൽ തന്നെ പരിശോധന നടത്തും (Verification will also be done in the post office itself)

Passportindia.gov.in ന്റെ അടിസ്ഥാനത്തിൽ പാസ്‌പോർട്ട് സേവന കേന്ദ്രവും പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവന കേന്ദ്രവും പാസ്‌പോർട്ട് ഓഫീസിലെ ശാഖകളാണെന്ന് വ്യക്തമാക്കുന്നുണ്ട്.  ഇത് പാസ്‌പോർട്ട് നൽകുന്നതിനുള്ള ഫ്രണ്ട് എൻഡ് സേവനം നൽകും. 

പാസ്‌പോർട്ട് (Passport) നൽകുന്നതിനുള്ള ടോക്കൺ മുതൽ അപേക്ഷ നൽകുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഈ കേന്ദ്രങ്ങൾ ചെയ്യും.   പാസ്‌പോർട്ടിനായി നിങ്ങൾക്ക് ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അപേക്ഷിക്കുകയും ചെയ്യേണ്ടതാണ്, തീയതി ലഭിച്ചാൽ, രസീത്, മറ്റ് യഥാർത്ഥ രേഖകൾ എന്നിവയുടെ ഹാർഡ് കോപ്പിയുമായി നിങ്ങൾ പോസ്റ്റോഫീസിലേക്ക് പോകേണ്ടതാണ്. 

Also Read: Kargil Vijay Diwas: കാർഗിൽ വിജയത്തിന് ഇന്ന് 22 വയസ്

ഇവിടെ നിങ്ങളുടെ ഡോക്യൂമെന്റസ് പരിശോധിക്കും, അതിനുശേഷം നിങ്ങളുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ SMS വഴി നൽകും, ഈ പ്രക്രിയയ്ക്ക്  കുറഞ്ഞത്15 ദിവസമെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News