Crypto Currency Ban : ക്രിപ്റ്റോകറൻസി ഇന്ത്യയിൽ ബാൻ ചെയ്യാൻ സാധ്യത; ബിറ്റ്‌കോയിൻ, ഇതെറിയം, ടെത്തർ തുടങ്ങി ക്രിപ്റ്റോകറൻസികളുടെ വിലയിൽ വൻ ഇടിവ്

ബിറ്റ്‌കോയിന്റെ വിപണിയിൽ 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്, ഇതെറിയത്തിന് 15 ശതമാനവും, ടെത്തറിന് 18 ശതമാനവും ഇടിവ് രേഖപ്പെടുത്തി.   

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 01:13 PM IST
  • ഇന്നലെയാണ് ഇന്ത്യ എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും ബാൻ ചെയ്യാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്.
  • ബിറ്റ്‌കോയിൻ (Bitcoin), ഇതെറിയം, ടെത്തർ തുടങ്ങിയ ക്രിപ്റ്റോകറൻസികളുടെ വിലയാണ് ഇടിഞ്ഞത്.
  • റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് രാവിലെയോടെ മിക്ക ക്രിപ്റ്റോ കറൻസികളുടെയും വിപണി 15 ശതമാനമോ, അതിൽ കൂടുതലോ ഇടിഞ്ഞിട്ടുണ്ട്.
  • ബിറ്റ്‌കോയിന്റെ വിപണിയിൽ 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്, ഇതെറിയത്തിന് 15 ശതമാനവും, ടെത്തറിന് 18 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
Crypto Currency Ban : ക്രിപ്റ്റോകറൻസി ഇന്ത്യയിൽ ബാൻ ചെയ്യാൻ സാധ്യത; ബിറ്റ്‌കോയിൻ, ഇതെറിയം, ടെത്തർ തുടങ്ങി ക്രിപ്റ്റോകറൻസികളുടെ വിലയിൽ വൻ ഇടിവ്

ഇന്ത്യ ക്രിപ്റ്റോ കറൻസികൾ (Crypto Currency) ബാൻ ചെയ്യാൻ സർക്കാർ ബിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചതിന്  പിന്നാലെ ക്രിപ്റ്റോ കറൻസികളുടെ വിപണി  കുത്തനെ ഇടിഞ്ഞു. ഇന്നലെയാണ് ഇന്ത്യ എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും ബാൻ ചെയ്യാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ബിറ്റ്‌കോയിൻ (Bitcoin), ഇതെറിയം, ടെത്തർ തുടങ്ങിയ ക്രിപ്റ്റോകറൻസികളുടെ വിലയാണ് ഇടിഞ്ഞത്.  

റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ന് രാവിലെയോടെ മിക്ക ക്രിപ്റ്റോ കറൻസികളുടെയും വിപണി 15 ശതമാനമോ, അതിൽ കൂടുതലോ ഇടിഞ്ഞിട്ടുണ്ട്. ബിറ്റ്‌കോയിന്റെ വിപണിയിൽ 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്, ഇതെറിയത്തിന് 15 ശതമാനവും, ടെത്തറിന് 18 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മാത്രമല്ല വിലയിലെ  ഇടിവ് തുടരുകയാണ്.

ALSO READ: WhatsApp Security Feature | വാട്സാപ്പിന് പുതിയ രണ്ട് സെക്യൂരിറ്റി ഫീച്ചറുകൾ, പുതിയ സംവിധാനങ്ങൾ ഇങ്ങിനെ

 നവംബർ 29ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ, 2021 അവതരിപ്പിക്കും എന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും ബിൽ നിരോധിക്കുമെന്നാണ്  സൂചന.

ALSO READ: Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

മാത്രമല്ല റിസേർവ് ബാങ്ക് ഇന്ത്യ സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്നും സർക്കാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിജിറ്റൽ കറന്സിയെ കുറിച്ചുള്ള ചര്ച്ച ഉന്നതതലത്തിൽ തുടർന്ന് വരികെയായിരുന്നു. ഇതിനെ തുടർന്നായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ നിരന്തരമായി നിരീക്ഷിച്ച് വരികെയാണ്.

ALSO READ: Ola Electric Scooter Delivery Date| ചിപ്പ് ക്ഷാമം ഒലയ്ക്കും പ്രശ്നം, സ്കൂട്ടർ ഡെലിവറി നീണ്ടു, പൂർത്തിയാക്കാൻ ഡിസംബർ കഴിയും

ചൈനയും മുമ്പ് റ്റ്‌കോയിൻ (Bitcoin) ഉൾപ്പടെയുള്ള എല്ലാ ക്രിപ്റ്റോകറൻസികളും (Cryptocurrency) നിരോധിച്ചിരുന്നു. ആളുകളുടെ സ്വത്ത് സംരക്ഷണത്തിനെ ഗുരുതരമായി ബാധിക്കുന്നുവെന്ന് അറിയിച്ചാണ് നിരോധനം ഏർപ്പെടുത്തിയത്.  ചൈന ക്രിപ്റ്റോ കറൻസി നിരോധിച്ചത് ആഗോളതലത്തിലെ ക്രിപ്റ്റോ കറൻസിയെ അതിരൂക്ഷമായി ബാധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News