LPG Gas Cylinder Price Today: മാസത്തിന്റെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. തുടർച്ചയായി 3 മാസമായി വില വർധിക്കുകയാണ് ഉണ്ടായത്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില 25.50 വർധിച്ചു!
ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നായ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറിൻ്റെ വില 30.50 രൂപ കുറച്ചിരിക്കുകയാണ്. മാർച്ചിൽ സിലിണ്ടറിന് 25.50 രൂപ വർധിച്ചിരുന്നു. അതുപോലെ ഫെബ്രുവരിയിൽ 14 രൂപയുടെയും ജനുവരിയിൽ 1.50 രൂപയുടെയും വർധനവുണ്ടായി. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
ഗ്യാസ് സിലിണ്ടറിന്റെ വിലകുറവ് അറിയാം
ഡൽഹിയിൽ എൽപിജി സിലിണ്ടറിൻ്റെ നിരക്ക് 30.50 രൂപ കുറച്ചു.
കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിന്റെ വില 32 രൂപ കുറച്ചു.
മുംബൈയിൽ 31.50 രൂപയും, ചെന്നൈയിൽ 30.50 രൂപയും കുറച്ചു.
Also Read: ശുക്ര-രാഹു സംഗമത്തിലൂടെ വിപരീത രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!
ഗ്യാസ് സിലിണ്ടറുകളുടെ നിലവിൽ എത്ര? അറിയാം..
IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1764.50 രൂപയായിട്ടുണ്ട് നേരത്തെ ഇത് 1795 രൂപയായിരുന്നു. ഇത് കൂടാതെ കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1879 രൂപയായിട്ടുണ്ട് നേരത്തെ ഈ സിലിണ്ടർ 1911 രൂപയ്ക്കാണ് ലഭിച്ചത്. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1717.50 രൂപയായിട്ടുണ്ട് ഇത് നേരത്തെ 1749 രൂപയായിരുന്നു. ചെന്നൈയിൽ 1930.00 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.
ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. 14.2 കിലോഗ്രാം ഗാർഹിക ഗ്യാസ് സിലിണ്ടറിൻ്റെ വില ഡൽഹിയിൽ 803 രൂപയും കൊൽക്കത്തയിൽ 829 രൂപയും മുംബൈയിൽ 802.50 രൂപയും ചെന്നൈയിൽ 818.50 രൂപയ്ക്കുമാണ് ലഭിക്കുന്നത്.
Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനനേട്ടവും പുരോഗതിയും!
വിമാന ഇന്ധന വിലയിലും കുറവ്
OMC യുടെ റിപ്പോർട്ട് അനുസരിച്ച് വിമാന ഇന്ധനത്തിൻ്റെ വിലയും കുറച്ചിട്ടുണ്ട്. വിമാന ഇന്ധനത്തിൻ്റെ വിലയിൽ കിലോയ്ക്ക് 502.91 രൂപയുടെ ഇളവുണ്ടായിരിക്കുകയാണ്. കഴിഞ്ഞ മാസം ലിറ്ററിന് 624.37 രൂപ വർധിച്ചിരുന്നു. ഈ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.