Vastu Tips: നെഗറ്റീവ് എനർജി ഇല്ലാതാക്കാം, വീട് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ ഈ നുറുങ്ങുകള്‍ പരീക്ഷിക്കാം
Vastu Tips: നിങ്ങളുടെ വീട്ടിൽനിന്ന് നെഗറ്റീവ് എനർജി അകറ്റാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
Vastu Tips: നിങ്ങള്‍ക്ക് ആഹ്ളാദത്തോടെ ഉന്മേഷത്തോടെ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ പറ്റിയ സ്ഥലമായിരിക്കണം വീട്.
കൂടുമ്പോള്‍ ഇമ്പമുള്ളത് അതാണ് കുടുംബം. അതായത് കുടുംബത്തിലെ അംഗങ്ങള്‍ ഒത്തുചേരുമ്പോള്‍ എപ്പോഴും സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷമായിരിക്കണം ഭവനത്തില്‍ ഉണ്ടാകേണ്ടത്. എന്നാല്‍, ചിലപ്പോള്‍ അങ്ങിനെ സംഭവിക്കാറില്ല, അതായത്, നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് എനർജി ഉണ്ടാവാം. ഇത്തരം വീടുകളില്‍ താമസിക്കുമ്പോള്‍ ചില സമയങ്ങളില്‍ കാര്യങ്ങള്‍ നാം ഉദ്ദേശിക്കുന്നതുപോലെ ആയിരിക്കില്ല സംഭവിക്കുന്നത്.
നെഗറ്റീവ് എനര്‍ജി മൂലം ഉണ്ടാകുന്ന ഇത്തരം അവസ്ഥയെ മറികടക്കാന്‍ വാസ്തു ശാസ്ത്രം സഹായിയ്ക്കുന്നു. നമ്മുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി നമ്മുടെ വീട് സന്തോഷം കൊണ്ട് നിറയ്ക്കാന്‍ വാസ്തു ശാസ്ത്രം നല്‍കുന്ന ചില നുറുങ്ങുകള്‍ പരീക്ഷിക്കാം...
വീട്ടില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാകാന്‍ സഹായിയ്ക്കുന്ന ചില ഉപായങ്ങള്‍
1. ദിവസവും വടക്കു-കിഴക്ക് ദിശയിൽ മെഴുകുതിരിയോ വിളക്കോ കത്തിക്കുന്നത് കുടുംബത്തിലെ അംഗങ്ങള്‍ക്ക് നല്ല ആരോഗ്യം ഉറപ്പാക്കുന്നു.
2. വീട്ടിലെ ടാപ്പുകള്‍ ശ്രദ്ധിക്കുക. കേടായതും എപ്പോഴും വെള്ളം ലീക്ക് ചെയ്യുന്നതുമായ ടാപ്പുകള്‍ നന്നാക്കുകയോ, മാറ്റുകയോ ചെയ്യുക.
3. വീട്ടിലെ കോണിപ്പടിക്ക് താഴെയുള്ള ഭാഗം ടോയ്‌ലറ്റ്, സ്റ്റോർ റൂം അല്ലെങ്കിൽ ചെറിയ അടുക്കളയോ ആയി ഉപയോഗിക്കരുത്. ഇത് വീട്ടിലുള്ളവര്‍ക്ക് നാഡീ സംബന്ധമായ അസുഖങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകും. .
4. തുളസിച്ചെടി വീട്ടിലെ വായു ശുദ്ധീകരിക്കുകയും പോസിറ്റിവിറ്റി നിറയ്ക്കുകയും ചെയ്യുന്നു. വീട്ടില്‍ തുളസിച്ചെടി നട്ടു വളര്‍ത്തുകയും, ഇടയ്ക്ക് അവ വീട്ടിനുള്ളില്‍ വയ്ക്കുക ചെയ്യുക. എന്നാല്‍, റബ്ബർ ചെടി, കള്ളിമുള്‍ച്ചെടി, ബോൺസായ് എന്നിവ വീട്ടില്‍ വളര്‍ത്തരുത്. ഇത് കുടുംബാംഗങ്ങള്‍ക്ക് അസുഖവും സമ്മർദ്ദവും വരുത്തും.
5. വീടിന്‍റെ വടക്ക് കിഴക്ക് ദിശയില്‍ കോണിപ്പടികളും കക്കൂസുകളും നിർമ്മിക്കരുത്.
കിടപ്പുമുറിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില ഉപായങ്ങള്‍
1. വടക്ക് ദിശയിൽ കിടപ്പുമുറികൾ നിർമ്മിക്കുന്നത് എപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കിടപ്പുമുറി എപ്പോഴും തെക്ക് ദിശയിലായിരിക്കണം നിര്‍മ്മിക്കേണ്ടത്.
2. വടക്ക് ദിശയിലേയ്ക്ക് തലവെച്ച് ഉറങ്ങുന്നത് നല്ലതല്ല, ഇത് സമ്മർദ്ദവും തലവേദനയും ഉണ്ടാക്കുന്നു.
3. ഗർഭിണിയായ സ്ത്രീ ഒരിയ്ക്കലും വടക്ക്-കിഴക്ക് ദിശയിൽ ഉറങ്ങരുത്. ഇത്, ഗർഭഛിദ്രം അല്ലെങ്കിൽ ഗർഭം അലസാനുള്ള സാധ്യത ഉണ്ടാക്കും.
4. സ്‌റ്റോറേജ് സ്‌പേസുള്ള ഒരു കിടക്ക തലച്ചോറിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും കാരണമാകുന്നു.
5. ഇരുമ്പ് കട്ടിലിൽ ഉറങ്ങുന്നത് ഒഴിവാക്കുക, ലളിതമായ തടി കിടക്കകൾ തിരഞ്ഞെടുക്കുക.
6. നിങ്ങളുടെ കിടക്ക കാണാത്ത വിധത്തിൽവേണം കണ്ണാടി സ്ഥാപിക്കേണ്ടത്.
7. ഉറങ്ങുമ്പോൾ നിങ്ങളുടെ സമീപത്ത് ഇലക്ട്രോണിക് സാധനങ്ങള്‍ ഇല്ല എന്ന് ഉറപ്പാക്കുക.
8. ടോയ്‌ലറ്റ് ഭിത്തിയുമായി നിങ്ങളുടെ കിടക്ക ചേര്‍ക്കരുത്. ഇത് നെഗറ്റിവിറ്റി സൃഷ്ടിക്കുന്നു.
ആരോഗ്യവും അടുക്കളയും, ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കുക
1. നിങ്ങളുടെ അടുക്കള തെക്കു-കിഴക്ക് ദിശയിലായിരിക്കണം.
2. കിഴക്ക് ദിശയിൽ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുക, ഇത് ഫലപ്രദമായ ദഹനത്തിനും നല്ല ആരോഗ്യത്തിനും കാരണമാകുന്നു.
3. അടുക്കള ഒരിയ്ക്കലും വടക്കുകിഴക്കൻ ദിശയില്‍ പണിയരുത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും ഇത് കാരണമാകും.
4. ഒരിക്കലും കക്കൂസും അടുക്കളയും അടുത്തടുത്ത് നിർമ്മിക്കരുത്, കാരണം അത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...