Lucky Plant For Home: ഈ ചെടികള്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയില്‍ നട്ടുനോക്കൂ, നിങ്ങളുടെ ഭാഗ്യം മാറി മറിയും!!

Lucky Plant For Home:  വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീട്ടിലോ, വീടിനടുത്തോ നട്ടു പിടിപ്പിക്കാന്‍ പാടില്ല. അവയുടെ സ്വാധീനം നമ്മുടെ ജീവിതത്തിലും ഉണ്ടാകും. അതായത്, ഈ ചെടികള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ സാരമായി ബാധിക്കും.  

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 08:31 PM IST
  • വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അവ വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഈ ചെടികൾ ഹൈന്ദവ വിശ്വാസത്തിലും വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു
Lucky Plant For Home: ഈ ചെടികള്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയില്‍ നട്ടുനോക്കൂ, നിങ്ങളുടെ ഭാഗ്യം മാറി മറിയും!!

Lucky Plant For Home: വീടും പരിസരവും അലങ്കരിക്കാൻ നാം പലതരം ചെടികൾ നട്ടുപിടിപ്പിക്കാറുണ്ട്. പക്ഷേ, ഈ ചെടികള്‍ നടുമ്പോള്‍ അതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നാം അറിഞ്ഞിരിക്കണം. അതായത്, ചെടുകളുമായി ബന്ധപ്പെട്ട വാസ്തുവിജ്ഞാനവും ആവശ്യമാണ്. 

Also Read: Monday Born Luck: തിങ്കളാഴ്ച ജനിച്ചവരുടെ ഭാഗ്യത്തിന് പിന്നില്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഇവര്‍ക്ക് ഉന്നത വിജയം ഉറപ്പ്  
 
വാസ്തു ശാസ്ത്ര പ്രകാരം ചില ചെടികള്‍ വീട്ടിലോ, വീടിനടുത്തോ നട്ടു പിടിപ്പിക്കാന്‍ പാടില്ല. അവയുടെ സ്വാധീനം നമ്മുടെ ജീവിതത്തിലും ഉണ്ടാകും. അതായത്, ഈ ചെടികള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ സാരമായി ബാധിക്കും. വീട്ടിലുള്ളവര്‍ക്ക് അസുഖം, സാമ്പത്തിക ക്ലേശങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.    

Also Read: February 2024 Horoscope: പ്രമോഷൻ ലഭിക്കുമോ? കരിയറിൽ ഉയർച്ച താഴ്ച ഉണ്ടാകുമോ? ഫെബ്രുവരിയിലെ സാമ്പത്തിക, തൊഴിൽ ജാതകം അറിയാം 
 
അതുകൂടാതെ, ചില ചെടികള്‍ നടുമ്പോള്‍  അവ നടേണ്ട ദിശ പ്രധാനമാണ്. ചില വാസ്തു പ്രധാനമായ ചെടികള്‍ തെറ്റായ ദിശയില്‍ നടുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.  

വാസ്തു പ്ലാന്‍റ് 

വാസ്തു ശാസ്ത്രത്തിൽ നിരവധി സസ്യങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അവ വളരെ ശുഭമായി കണക്കാക്കപ്പെടുന്നു. ഈ ചെടികൾ ഹൈന്ദവ വിശ്വാസത്തിലും വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച് ഈ ചെടികള്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ നടുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം ചെടികള്‍ വീടിന്‍റെ ഭംഗി കൂട്ടുക മാത്രമല്ല, വളരെ സാമ്പത്തിക നേട്ടങ്ങളും   ഐശ്വര്യവും നൽകുന്നു. അത്തരം ചില ചെടികളെക്കുറിച്ച് അറിയാം 

കറ്റാർ വാഴ ചെടി

വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ കറ്റാർ വാഴ ചെടി നട്ടുപിടിപ്പിച്ചാൽ ഒരിക്കലും സാമ്പത്തിക നഷ്ടം നേരിടേണ്ടി വരില്ല. ഇത് മാത്രമല്ല, വ്യക്തി തന്‍റെ തൊഴില്‍ രംഗത്തും വിജയം നേടും. ഒരു വ്യക്തിയുടെ പുരോഗതിക്കുള്ള എല്ലാ വാതിലുകളും തുറക്കപ്പെടുന്നു.

മുല്ല ചെടി  

വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ മുല്ല ചെടി നട്ടുപിടിപ്പിച്ചാൽ വ്യക്തിയുടെ പുരോഗതിക്കുള്ള എല്ലാ വഴികളും തുറന്ന് തുടങ്ങും. എല്ലാ ജോലികളിലും വിജയം നേടും. വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ ഈ ചെടി നടുന്നതിലൂടെ സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്‍റെയും സൗകര്യങ്ങളുടെയും എല്ലാ വാതിലുകളും തുറക്കാൻ തുടങ്ങുന്നു.

ജെയ്ഡ് ചെടി (ക്രാസ്സുല ചെടി) 

വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ കുബേർ ചെടി (ജെയ്ഡ് ചെടി - ക്രാസ്സുല ചെടി)  നടുന്നത് മംഗളകരമാണെന്ന് കരുതുന്നു. ഈ  ചെടി നിങ്ങളുടെ  ജോലിയിൽ വരുന്ന ഏത് തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതാകും. ഇതോടൊപ്പം പുരോഗതിയും കൈവരിക്കാന്‍ സഹായിയ്ക്കും. 

പടിഞ്ഞാറ് ദിശയും ശനി ദേവനും   

വാസ്തു ശാസ്ത്ര പ്രകാരം ശനി ദേവന്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയിലാണ് കുടികൊള്ളുന്നത്. അതിനാൽ, ഈ ചെടികൾ വീടിന്‍റെ പടിഞ്ഞാറ് ദിശയിൽ നട്ടുപിടിപ്പിക്കുന്നത് ശനിദേവന്‍റെ അനുഗ്രഹം വീട്ടിലെ അംഗങ്ങളിൽ നിലനിൽക്കാന്‍ സഹായിയ്ക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News