ജ്യോതിഷത്തിൽ ബുദ്ധി, സംസാരം, ബിസിനസ് തുടങ്ങിയവയുടെ ഘടകമായി ബുധൻ കണക്കാക്കപ്പെടുന്നു. ബുധൻ ഗ്രഹം ഒരു നിശ്ചിത കാലയളവിൽ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. ബുധന്റെ രാശിമാറ്റം 12 രാശികളേയും ബാധിക്കുന്നു. നിലവിൽ ബുധൻ സ്വന്തം രാശിയായ കന്നിരാശിയിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 19ന് തുലാം രാശിയിൽ പ്രവേശിക്കും. ബുധൻ തുലാം രാശിയിലേക്ക് നീങ്ങുന്നതിനാൽ ഏതൊക്കെ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം...
ബുധൻ സംക്രമണം: ഹിന്ദു കലണ്ടർ അനുസരിച്ച്, ബുധൻ കന്നിരാശിയിൽ നിന്ന് ഒക്ടോബർ 19ന് രാവിലെ 01:16 ന് തുലാം രാശിയിൽ പ്രവേശിക്കും. 18 ദിവസം ബുധൻ ഈ രാശിയിൽ തുടരും. തുടർന്ന് ഒക്ടോബർ 22ന് ചോതി നക്ഷത്രത്തിലേക്കും ഒക്ടോബർ 31ന് വിശാഖനക്ഷത്രത്തിലേക്കും മാറും. തുടർന്ന് തുലാം രാശി വിട്ട് വൃശ്ചിക രാശിയിൽ പ്രവേശിക്കും.
മിഥുനം: മിഥുന രാശിയുടെ ഭരിക്കുന്ന ഗ്രഹം ബുധനാണ്. ബുധന്റെ മാറ്റം മൂലം മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഈ കാലയളവിൽ നിങ്ങൾ വിജയത്തിന്റെ പടവുകൾ കയറും.
കന്നി - കന്നിരാശിക്കാർക്ക് ബുധൻ ശുഭ ഫലങ്ങൾ നൽകും. ബുധൻ തുലാം രാശിയിലേക്ക് നീങ്ങുന്നത് കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ, നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം.
ധനു- ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. വ്യവസായികൾക്ക് ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകും. ബുധൻ സംക്രമിക്കുന്ന സമയത്ത്, വരുമാന വർദ്ധനവിനൊപ്പം നിങ്ങൾക്ക് സ്ഥാനക്കയറ്റവും ലഭിച്ചേക്കാം. ഈ കാലയളവിൽ, നിക്ഷേപത്തിന്റെ മുഴുവൻ വരുമാനവും നിങ്ങൾക്ക് ലഭിക്കും.
മകരം: ബുധന്റെ മാറ്റം മകരം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ബുധന്റെ കൃപയാൽ നിങ്ങളുടെ കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പൂർവ്വിക സ്വത്തുക്കളിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
കുംഭം: തുലാം രാശിയിൽ ബുധന്റെ വരവ് മൂലം കുംഭം രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ബുധന്റെ കൃപയാൽ നിങ്ങളുടെ സംസാരം മാധുര്യമുള്ളതായിത്തീരുകയും ആളുകൾക്ക് നിങ്ങളിൽ മതിപ്പുളവാകുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.