Home Painting: വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ഈ നിറങ്ങള്‍ ഒഴിവാക്കാം, കാരണമിതാണ്

Feng Shui Colors to Avoid for Home:  ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയ് പറയുന്നതനുസരിച്ച് ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് വീടിന്‍റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കും....!  ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് ഏറെ ശുഭമാണ്‌.

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 02:55 PM IST
  • വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ചില നിറങ്ങള്‍ വീടിന് അനുയോജ്യമല്ല.
Home Painting: വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ഈ നിറങ്ങള്‍ ഒഴിവാക്കാം, കാരണമിതാണ്

Feng Shui Colors to Avoid for Home: വീട് ഏറ്റവും മനോഹരമായി സൂക്ഷിക്കാനാണ് നാം ആഗ്രഹിക്കുക. വീട് അലങ്കരിക്കുന്നതിനോപ്പം വീട് ഭംഗിയായി പെയിന്‍റ് ചെയ്യുവാനും നാം ശ്രദ്ധിക്കാറുണ്ട്. 

എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് ചില നിറങ്ങള്‍ വീടിന് അനുയോജ്യമല്ല. കൂടാതെ, ചില നിറങ്ങള്‍ വീടിന്‍റെ ചില ദിശയില്‍ യാതൊരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. 

Also Read:  Gold Rate Today: സ്വര്‍ണവില കുത്തനെ ഇടിയുന്നു!! ഇന്ന് കുറഞ്ഞത്‌ പവന് 160 രൂപ
 
വാസ്തു ശാസ്ത്രം പോലെതന്നെ ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയിയിലും സമാനമായ കാര്യങ്ങള്‍ പറയുന്നുണ്ട്. അതായത്, ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയ് പറയുന്നതനുസരിച്ച് ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് വീടിന്‍റെ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാക്കും....! ഫെങ് ഷൂയ് അനുസരിച്ച് ചില നിറങ്ങള്‍ വീട്ടില്‍ ഉപയോഗിക്കുന്നത് ശുഭമാണ്‌. ചൈനീസ് വാസ്തു ശാസ്ത്രമായ  ഫെങ് ഷൂയിയുടെ നിയമങ്ങൾ പാലിച്ചാൽ വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. അതേസമയം, ഈ നിയമങ്ങൾ അവഗണിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. 

Also Read:  Venus Mahadasha: 20 വർഷത്തേക്ക് സമ്പത്തും വിജയവും!! ശുക്ര മഹാദശ നല്‍കും ആഡംബര ജീവിതം 

വീട് പെയിന്‍റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഫെങ് ഷൂയ് നിയമങ്ങള്‍ 

വര്‍ഷം അവസാനിക്കാന്‍ ഇനി വെറും മൂന്ന് മാസങ്ങള്‍കൂടി മാത്രമാണ് ശേഷിക്കുന്നത്. കൂടാതെ, പ്രധാനപ്പെട്ട ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിയ്ക്കുന്നു. ആ ഒരു സാഹചര്യത്തിൽ, പലരും അവരുടെ വീടുകൾ പെയിന്‍റ് ചെയ്ത് മനോഹരമാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. നാം വീടുകളില്‍ ഉപയോഗിക്കുന്ന നിറങ്ങൾ ആ വീട്ടില്‍  താമസിക്കുന്നവരില്‍ നെഗറ്റീവ്, പോസിറ്റീവ് ഫലങ്ങൾ നൽകുന്നു. ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ് ഷൂയിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്. 

Also Read:  Lucky Girls: മാതാപിതാക്കളുടെ ഭാഗ്യമാണ് ഈ പെണ്‍കുട്ടികള്‍!! പേരുകൊണ്ട് അവരെ തിരിച്ചറിയാം  
 

വീട് പെയിന്‍റ് ചെയ്യുന്ന അവസരത്തില്‍, വീടിനായി നിറങ്ങള്‍ തിരഞ്ഞെടുക്കുന്ന അവസരത്തില്‍ ഫെങ് ഷൂയിയുടെ നിയമങ്ങൾ അറിയേണ്ടത് പ്രധാനമാണ്. വീട്ടിൽ ശരിയായ നിറമാണ് ഉപയോഗിക്കുന്നത് എങ്കില്‍ ഒരു വ്യക്തിയുടെ പുരോഗതി ഇരട്ടിയാകുകയും തെറ്റായ നിറം വിജയത്തിന് തടസ്സമാകുകയും  ചെയ്യും. വീടിന്‍റെ ദിശകള്‍ക്ക് ഏതു നിറമാണ്‌ കൂടുതല്‍ അനുയോജ്യം എന്നറിയാം...   

വടക്ക്-കിഴക്ക് ദിശ

വീടിന്‍റെയോ ഫ്ലാറ്റിന്‍റെയോ വടക്ക്-കിഴക്ക് ദിശയിൽ ഭൂമി മൂലകമുണ്ട്, അതിനാല്‍ ഈ ദിശയ്ക്ക് ഏറ്റവും മികച്ച നിറം മഞ്ഞയാണ്. ചുവപ്പ്, ഓറഞ്ച് നിറങ്ങളും നല്ലതാണ്. പക്ഷെ ഈ ദിശയില്‍ പച്ച നിറങ്ങൾ ഒഴിവാക്കണം. വടക്ക് ദിശ ജലഘടകത്തെ പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ ഈ ദിശയ്ക്ക് ഏറ്റവും മികച്ച നിറങ്ങള്‍ നീലയും കറുപ്പും ആണ്. വെള്ള, വെള്ളി നിറങ്ങളും ഉപയോഗിക്കാം. ഈ ദിശയില്‍ മഞ്ഞ നിറം ഉപയോഗിക്കരുത്.   

വടക്ക് പടിഞ്ഞാറ്  

വടക്ക്-പടിഞ്ഞാറ് ദിശയുടെ ഘടകം ലോഹമാണ്, അതിന് ഏറ്റവും മികച്ച നിറം വെള്ളയും വെള്ളിയും ആയി കണക്കാക്കപ്പെടുന്നു. മഞ്ഞയും മികച്ച നിറമായി കണക്കാക്കപ്പെടുന്നു, അതേസമയം ചുവപ്പ്, ഓറഞ്ച് നിറങ്ങൾ ഈ ദിശയിൽ ഒരിയ്ക്കലും ഉപയോഗിക്കരുത്.

പടിഞ്ഞാറ്, തെക്ക് ദിശ

പടിഞ്ഞാറിന്‍റെ മൂലകം ലോഹമാണ്, ഈ ദിശയ്ക്ക് ഏറ്റവും മികച്ച നിറങ്ങൾ വെള്ളയും ചാരനിറവുമാണ്. ഈ ദിശയില്‍ മഞ്ഞ നിറവും ഉപയോഗിക്കാം. ചുവപ്പ്, ഓറഞ്ച് നിറങ്ങളും ഉപയോഗിക്കാം. ഈ ദിശയിൽ പച്ച നിറം ഉപയോഗിക്കുന്നത് അശുഭകരമാണ്. തെക്ക് ദിശയുടെ ഘടകം അഗ്നിയാണ്. ചുവപ്പ്, ഓറഞ്ച് നിറങ്ങളാണ് അഗ്നിക്ക് ഇഷ്ടം. പച്ച നിറവും ഉപയോഗിക്കാം, എന്നാൽ നീല, കറുപ്പ് നിറങ്ങൾ കഴിവതും ഒഴിവാക്കണം.

തെക്ക്-കിഴക്ക് ദിശ

വീടിന്‍റെ തെക്ക്-കിഴക്ക് ദിശയ്ക്ക് അനുയോജ്യം ഇളം പച്ച നിറമാണ്‌. നിങ്ങള്‍ക്ക് വേണമെങ്കിൽ, നീല, കറുപ്പ് നിറങ്ങളും ഈ ദിശയില്‍ ഉപയോഗിക്കാം. വെള്ള, വെള്ളി നിറങ്ങൾ ഈ ദിശയിൽ ഒഴിവാക്കണം. വീടിന്‍റെ മധ്യഭാഗം ഭൂമിയാണ്, അവിടെ മഞ്ഞ നിറം ശുഭമാണ്‌. പച്ച നിറം വളരെ അശുഭമാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News