Petrol Bomb Attack: കോഴിക്കോട് പെട്രോൾ ബോംബേറിൽ 2 പേർക്ക് ഗുരുതര പരിക്ക്; പരിക്കേറ്റവർ നിർമ്മാണത്തൊഴിലാളികൾ

നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ജിഷ്ണുവിനും പ്രജീഷിനും നേരെ അതിക്രമുണ്ടായത്.   

Written by - Zee Malayalam News Desk | Last Updated : Jan 13, 2025, 01:19 PM IST
  • ഇരുവരും നിർമ്മാണത്തൊഴിലാളികളാണ്.
  • ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ചുനങ്ങാട് വാണിവിലാസിനിയിലാണ് അതിക്രമം നടന്നത്.
Petrol Bomb Attack: കോഴിക്കോട് പെട്രോൾ ബോംബേറിൽ 2 പേർക്ക് ഗുരുതര പരിക്ക്; പരിക്കേറ്റവർ നിർമ്മാണത്തൊഴിലാളികൾ

കോഴിക്കോട്: ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശി ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും നിർമ്മാണത്തൊഴിലാളികളാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുനങ്ങാട് വാണിവിലാസിനിയിലാണ് അതിക്രമം നടന്നത്. നിർമാണത്തിലിരുന്ന വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. 

Samadhi Case: ദുരൂഹ സമാധി പൊളിക്കാൻ പൊലീസ്; എതിർപ്പുമായി കുടുംബം, നാടകീയ രംഗങ്ങൾ

ഗോപൻ സ്വാമിയുടെ കല്ലറ ഉടൻ പൊളിച്ച് പരിശോധന നടത്തും. സ്ഥലത്ത് നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. സമാധിയിടം പൊളിച്ച് മൃതദേഹം പുറത്തെടുക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് കുടുംബം. ചില നാട്ടുക്കാരും ഇവര്‍ക്ക് പിന്തുണയുമായെത്തി. ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.

കല്ലറയ്ക്ക് മുന്നിലിരുന്ന പ്രതിഷേധിച്ച കുടുംബാം​ഗങ്ങളെ പൊലീസ് ബലം പ്രയോ​ഗിച്ച് മാറ്റി. പൊലീസിനെ കൂടാതെ ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നു തന്നെ പോസ്റ്റ്മോ‍ർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. സബ് കള്കടർ ആൽഫ്രഡിന്റെ സാനിധ്യത്തിലായിരിക്കും സമാധി പൊളിച്ച് പരിശോധിക്കുക. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറാലുംമൂട് ചന്തയ്ക്ക് സമീപത്തെ കാവ് വിളാകം കൈലാസനാഥ ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ മണിയൻ എന്ന ഗോപൻ സ്വാമിയെ മക്കളും അടുത്ത ബന്ധുക്കളും ചേർന്ന് സമാധി ഇരുത്തിയത്. പിതാവ് സമാധിയായെന്ന് വ്യാഴാഴ്ച മക്കൾ ബോർഡ് വച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛനെ 'സമാധി' ഇരുത്തിയത് എന്നാണ് മക്കളുടെ പ്രതികരണം.

താൻ സമാധി ആകാൻ പോകുന്ന കാര്യം പിതാവ് മുൻകൂട്ടി പറഞ്ഞിരുന്നുവെന്നാണ് മക്കളുടെ വാദം. സമാധിയായി അടക്കം ചെയ്യാനുള്ള സ്ഥലം ഒരുക്കുകയും അവിടെ കല്ലുകൊണ്ട് സമാധിപണിയുകയും ചെയ്തിരുന്നു. താന്‍ മരിച്ചതിനുശേഷം ഈ സ്ഥലത്ത് സമാധി ആക്കണമെന്നും മാത്രമേ നാട്ടുകാരെ അറിയിക്കാന്‍ പാടുള്ളൂ എന്നും ഗോപന്‍ സ്വാമി പറഞ്ഞിരുന്നെന്നാണ് മക്കൾ പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News