Crime News: ബൈക്കിന് സൈഡ് നൽകിയില്ല; ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം, കണ്ണിൽ മണ്ണ് വാരിയിട്ടു

കൊയിലാണ്ടി സ്വദേശികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്വർണമാലയും പണവും നഷ്ടപ്പെട്ടുവെന്നും പരാതിയുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Feb 18, 2025, 06:54 PM IST
  • കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് പോകും വഴി ചെങ്ങോട്ടുകാവ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്.
  • തുടർന്ന് രാത്രിയിൽ ലാസ്റ്റ് സർവീസ് കഴിഞ്ഞ് കൊയിലാണ്ടി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ മുപ്പതം​ഗസംഘത്തിന്റെ ആക്രമണമുണ്ടായത്.
Crime News: ബൈക്കിന് സൈഡ് നൽകിയില്ല; ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം, കണ്ണിൽ മണ്ണ് വാരിയിട്ടു

കോഴിക്കോട്: കൊയിലാണ്ടിയിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മുപ്പതം​​ഗസംഘത്തിന്റെ മർദ്ദനം. ബൈക്കിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. കൊയിലാണ്ടി സ്വദേശികളായ ഡ്രൈവർ അമൽജിത്ത്, കണ്ടക്ടർ അബ്ദുൽ നാസർ എന്നിവർക്കാണ് ആൾക്കുട്ടത്തിന്റെ മർദ്ദനമേറ്റത്. അക്രമികൾ കണ്ണിൽ മണ്ണുവാരിയിട്ടെന്ന് ഇവർ പറഞ്ഞു. കൂടാതെ ഇവരുടെ പക്കലുണ്ടായിരുന്ന സ്വർണ്ണ മാലയും പണവും നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.

കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് പോകും വഴി ചെങ്ങോട്ടുകാവ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്കിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്. തുടർന്ന് രാത്രിയിൽ ലാസ്റ്റ് സർവീസ് കഴിഞ്ഞ് കൊയിലാണ്ടി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ മുപ്പതം​ഗസംഘത്തിന്റെ ആക്രമണമുണ്ടായത്. 

Also Read: Cherthala Online Fraud Scam: ചേർത്തലയിൽ ഏഴരക്കോടിയുടെ ഓൺലൈൻ തട്ടിപ്പ്; 2 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

 

അക്രമിസംഘം ബസ്സിൽ കയറി ഇവരെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിടെ അമൽജിത്ത് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എടുത്തെങ്കിലും സംഘം മർദ്ദനം തുടരുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി സ്വദേശികളായ അജ്മൽ, സായൂജ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 4 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News