തിരുവന്തപുരം: അറബിക് കോളേജ് ഹോസ്റ്റലിൽ പതിമൂന്നുകാരന് പീഡനം. വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22), വിവരം മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖ് (54) എന്നിവരാണ് അറസ്റ്റിലായത്.
കല്ലമ്പലത്തിനു സമീപം പ്രവർത്തിക്കുന്ന അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. ഷെമീർ, മുഹ്സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞിട്ടും പൊലീസിൽ അറിയിക്കാതിരുന്നതാണ് വൈസ് പ്രിൻസിപ്പലായ റഫീഖിന്‍റെ മേൽ ചുമത്തിയിട്ടുള്ള കുറ്റം. കൂടാതെ ഇയാൾ കുട്ടിയെ മർദിച്ചതായും പരാതിയിലുണ്ട്.
ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ കല്ലമ്പലം പൊലീസിൽ പരാതി നല്കി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.