Pratiyuti Yoga: ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഒരു നിശ്ചിത കാലത്തിനുശേഷം രാശി മാറും. അതിലൂടെ ചിലപ്പോൾ ഏതെങ്കിലും ഗ്രഹവുമായി സംയോജനമുണ്ടാകും.
Budh Yam Yuti 2025: ജൂൺ 29 ന് രാവിലെ 6:25 ന് ബുധനും യമനും മുഖാമുഖമെത്തും. ഇതിലൂടെ മൂന്ന് രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ.
Pratiyuti Yoga: ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഒരു നിശ്ചിത കാലത്തിനുശേഷം രാശി മാറും. അതിലൂടെ ചിലപ്പോൾ ഏതെങ്കിലും ഗ്രഹവുമായി സംയോജനമുണ്ടാകും. ജൂൺ 29 ന് രാവിലെ 6:25 ന് ബുധനും യമനും മുഖാമുഖമെത്തും.
അതിലൂടെ ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇരുഗ്രഹങ്ങളൂം മുന്നിലും പിന്നിലുമായി 180 ഡിഗ്രിയിൽ സ്ഥിതിചെയ്യും. ഇതിനെ പ്രതിയുതി യോഗം എന്നാണ് പറയുന്നത്.
ജൂൺ 29 ന് ബുധൻ കർക്കടകത്തിലും യമൻ ശനിയുടെ മകരത്തിലും ആയിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ബുധനും യമവും ചേർന്ന് രൂപം കൊള്ളുന്ന പ്രതിയുതിയോഗം ഈ മൂന്ന് രാശിക്കാർക്കും ഭാഗ്യനേട്ടങ്ങൾ നൽകും.
കന്നി (Virgo): ഇവർക്ക് ബുധ-യമ കൂടിച്ചേരലിലൂടെ സൃഷ്ടിക്കുന്ന പ്രതിയുതി യോഗം വളരെയധികം ഗുണം ചെയ്യും. ഈ രാശിക്കാരുടെ കരിയറിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും പൂർണ്ണ സാധ്യത. ശമ്പള വർദ്ധനവ്, ബിസിനസ് രംഗത്ത് വളരെയധികം ലാഭം, ബാഹ്യ സ്രോതസ്സുകളിൽ നിന്ന് ധാരാളം പണം നേടാനാകും
മിഥുനം (Gemini): ഇവർക്കും പ്രതിയോതി യോഗം ഭാഗ്യനേട്ടങ്ങൾ നൽകും. ഇതിലൂടെ എല്ലാ മേഖലയിലും അപാരമായ വിജയം ഉണ്ടാകും, സഹപ്രവർത്തകരുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിക്കും, ബിസിനസിലെ തന്ത്രങ്ങൾ വിജയകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും
മേടം (Aries): ഈ രാശിയുടെ നാലാം ഭാവത്തിൽ ബുധനും പത്താം ഭാവത്തിൽ യമനും എത്തും. അത്തരമൊരു സാഹചര്യത്തിൽ ഇവർ ജോലിയിലും ബിസിനസ്സിലും നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കും, ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ വീണ്ടും തുടങ്ങും, ജീവിതത്തിൽ സമാധാനം ഉണ്ടാകും, പ്രണയ പങ്കാളിയുമായി നിങ്ങൾ നല്ല സമയം ചെലവഴിക്കും, ആരോഗ്യം മികച്ചതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)