Love Under Construction: നർമ്മത്തിൽ ചാലിച്ച പ്രണയകഥയുമായി പുത്തൻ വെബ് സീരീസ്; 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ' സ്ട്രീമിംഗ് തീയതി പുറത്ത്

Love Under Construction: രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന സീരീസിൽ ഗൗരി കിഷനാണ് നായികയായി എത്തുന്നത്.    

Written by - Zee Malayalam News Desk | Last Updated : Feb 19, 2025, 01:53 PM IST
  • 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷ'ന്റെ പുതിയ പോസ്റ്റർ പുറത്ത്
  • വിഷ്ണു ജി. രാഘവ് ആണ് സീരിസിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത്
  • ഗോപി സുന്ദറാണ് സംഗീത സംവിധായകൻ
Love Under Construction: നർമ്മത്തിൽ ചാലിച്ച പ്രണയകഥയുമായി പുത്തൻ വെബ് സീരീസ്;  'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷൻ' സ്ട്രീമിംഗ് തീയതി പുറത്ത്

മലയാളത്തിലേക്ക് ഒരു റോം-കോം സീരീസ് എത്തുന്നു. നീരജ് മാധവ്, അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന സീരീസ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷ'ന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. സീരീസിന്റെ സ്ട്രീമിംഗ് തീയതിയും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.

വിഷ്ണു ജി. രാഘവ് ആണ് സീരിസിന്റെ സംവിധാനവും രചനയും നിർവഹിക്കുന്ന വെബ് സീരീസ്  ഫെബ്രുവരി 28 ന് ജിയോ ഹോട്സ്റ്റാറിൽ എത്തും. ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി ബ്രാൻഡുകളായ ജിയോ സിനിമാസും ഡിസ്നി പ്ലസ് ഹോട്സ്റ്റാറും ഒന്നിച്ചതിന് ശേഷം ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്ന ആദ്യ മലയാളം സീരീസ് ആണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍. 

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന സീരീസിൽ ഗൗരി കിഷനാണ് നായികയായി എത്തുന്നത്.  ആനന്ദ് മന്മഥന്‍, കിരണ്‍ പീതാംബരന്‍, സഹീര്‍ മുഹമ്മദ്, ഗംഗ മീര, ആന്‍ സലിം, തങ്കം മോഹന്‍, മഞ്ജുശ്രീ നായര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Read Also: കോട്ടയം നഴ്സിംഗ് കോളേജ് റാഗിങ്; പ്രതികളെ കസ്റ്റഡിയിൽ വിട്ടു

പ്രണയവും കോമഡിയും ഒരുപോലെ കോർത്തിണക്കിയ സിരീസിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഒരു ചെറുപ്പക്കാരന്റെ സ്വപ്നമായ വീട്, അതിനൊപ്പം ജീവിതത്തില്‍ എത്തിയ പ്രണയം, ഇത് രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ നേരിടുന്ന സമ്മര്‍ദങ്ങളാണ് 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന സീരിസിന്റെ പ്രമേയം. 

സീരീസിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ഗോപി സുന്ദറാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അവന്തിക രഞ്ജിത്ത്, പി.ആർ.ഒ : റോജിൻ കെ റോയ്, മാര്‍ക്കറ്റിംഗ് : ടാഗ് 360 ഡിഗ്രീ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News