തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 6ന് ചർച്ച നടത്തിയിരുന്നു. ചർച്ചയിലെ പ്രാന ആവശ്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ചർച്ചയ്ക്ക് പിന്നാലെ ആശമാരുടെ സര്‍ക്കുലര്‍ പരിഷ്‌കരിക്കുന്നതിനായി ആരോഗ്യ വകുപ്പിലേയും എന്‍.എച്ച്.എം.ലേയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓണറേറിയത്തിനായുള്ള മുഴുവന്‍ ഉപാധികളും ഒഴിവാക്കാന്‍ സർക്കാർ തീരുമാനിച്ചത്.
ആശാവർക്കർമാര്‍ ഉന്നയിച്ചിരുന്ന മറ്റൊരു ആവശ്യമായ ശൈലി ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിര്‍ത്തലാക്കാന്‍ ഇ ഹെല്‍ത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 3 മാസത്തെ ഓണറേറിയവും അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഓണറേറിയം വിതരണം ചെയ്യും. ആശാവർക്കർമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി ആരോഗ്യമന്ത്രി കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: Munnar Accident: മൂന്നാർ ബസ് അപകടം; പരിക്കേറ്റ ഒരു വിദ്യാർത്ഥി കൂടി മരിച്ചു
അതേസമയം സമരം അവസാനിപ്പിക്കില്ലെന്ന് ആശാവർക്കർമാർ വ്യക്തമാക്കി. സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പു കിട്ടണമെന്നാണ് ഇവരുടെ നിലപാട്. കൂടാതെ തങ്ങൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും പരിഗണിക്കുന്നത് വരെ സമരം തുടരുമെന്നും ആശാവർക്കർമാർ അറിയിച്ചു.
വേതന വർധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശാവർക്കർമാർ. പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന ജോലിയ്ക്ക് വർഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപയാണ്. അത് തന്നെ മൂന്ന് മാസമായി കുടിശ്ശികയാണ്. ഈ വേതനം കൊണ്ട് മാത്രം കഴിഞ്ഞുപോകുന്നവരാണ് സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാതായതോടെ സ്ഥിതി പ്രയാസകരമായതോടെയാണ് സമരത്തിനിറങ്ങിയതെന്നാണ് അവർ പറയുന്നത്.
കൃത്യമായ ജോലി സമയമില്ല, ഞായറാഴ്ച തത്വത്തില്‍ അവധി ഉണ്ടെങ്കിലും ജോലി ചെയ്യണം, ലീവ് എടുത്താല്‍ ആ ആ ദിവസം ഓണറേറിയത്തില്‍ കുറയ്ക്കും, വിശേഷ ദിവസങ്ങളില്‍ മതം നോക്കി മാത്രം അവധി, വാഹനക്കൂലി സ്വയം നല്‍കണം, പെന്‍ഷനോ ആരോഗ്യ ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല, തുടങ്ങിയവയാണ് ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന പ്രധാന പരാതികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.