Viral Video: താറാവിനെ പോലെ നൃത്തം ചെയ്ത് യുവതികൾ, വൈറലായി വീഡിയോ

താറാവുകളുടെ പ്രവൃത്തികൾ അനുകരിച്ച് തമാശയുള്ള ഒരു നൃത്തരൂപമാക്കി മാറ്റിയിരിക്കുകയാണ് യുവതികൾ.

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 03:00 PM IST
  • ട്വിറ്ററിൽ വൈറലായ വീഡിയോയിൽ, സ്മാക് മക്‌ക്രീനർ, മാലിയ ബേക്കർ എന്നിവരാണ് താറാവുകളുടെ പ്രവൃത്തികൾ നൃത്തരൂപത്തിലാക്കി അവതരിപ്പിച്ചത്.
  • സ്മാക് ഒരു താറാവിനെപ്പോലെ ശരീരം ചലിപ്പിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
  • രണ്ടാമത്തെ താറാവിന്റെ പ്രവൃത്തികൾ അനുകരിച്ച് മാലിയ ഉടൻ തന്നെ അവളോടൊപ്പം ചേരുന്നു.
Viral Video: താറാവിനെ പോലെ നൃത്തം ചെയ്ത് യുവതികൾ, വൈറലായി വീഡിയോ

പക്ഷികളുടെയും മൃ​ഗങ്ങളുടെയും ഒക്കെ വീഡിയോ നമ്മൾ സമൂഹ മാധ്യമങ്ങളിൽ ധാരാളം കാണാറുള്ളതാണ്. ഇത്തരം വീഡിയോകൾ കാണാൻ എല്ലാവർക്കും വളരെ ഇഷ്ടവുമാണ്. രസകരമായ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അങ്ങനെ രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. താറാവിനെ പോലെ നൃത്തം ചെയ്യുന്ന രണ്ട് യുവതികളുടെ വീഡിയോ ആണിത്. 

ഒരു തടാകത്തിൽ നീന്തുന്ന രണ്ട് താറാവുകളുടെ പ്രവൃത്തികൾ അനുകരിക്കുന്ന വീഡിയോ വളരെ രസകരമാണ്. താറാവുകളുടെ പ്രവൃത്തികൾ അനുകരിച്ച് തമാശയുള്ള ഒരു നൃത്തരൂപമാക്കി മാറ്റിയിരിക്കുകയാണ് യുവതികൾ. ട്വിറ്ററിൽ വൈറലായ വീഡിയോയിൽ, സ്മാക് മക്‌ക്രീനർ, മാലിയ ബേക്കർ എന്നിവരാണ് താറാവുകളുടെ പ്രവൃത്തികൾ നൃത്തരൂപത്തിലാക്കി അവതരിപ്പിച്ചത്. സ്മാക് ഒരു താറാവിനെപ്പോലെ ശരീരം ചലിപ്പിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. രണ്ടാമത്തെ താറാവിന്റെ പ്രവൃത്തികൾ അനുകരിച്ച് മാലിയ ഉടൻ തന്നെ അവളോടൊപ്പം ചേരുന്നു. 

 

Also Read: Viral Video: മുയൽ നീന്തുന്നത് കണ്ടിട്ടുണ്ടോ? അമ്പരന്ന് സോഷ്യൽ മീഡിയ

 

കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത്. അതിനൊപ്പം തൊപ്പിയും ധരിച്ചിട്ടുണ്ട്. "കൊറിയോ ബൈ birds ft. ഞാനും മാലിയ ബേക്കറും" എന്ന അടിക്കുറിപ്പോടെ സ്മാക് മക്‌ക്രീനറാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീഡിയോ അപ്‌ലോഡ് ചെയ്തത്. ഏപ്രിൽ 19-ന് പങ്കുവച്ച വീഡിയോ ഇതിനകം 944K-ലധികം ആളുകൾ കാണുകയും 13,000-ലധികം റീട്വീറ്റുകളും നേടി വൈറലായി മാറി കഴിഞ്ഞു. വീഡിയോ ആളുകളെ ചിരിപ്പിക്കുകയും നിരവധി ആളുകൾ പ്രതികരണങ്ങളുമായി രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 

Also Read: Viral Video: "ഇത് ഞാൻ അങ്ങ് എടുക്കുവാ", കൂട് ഉണ്ടാക്കാൻ കാക്ക കണ്ടെത്തിയ മാർ​ഗം

 

പക്ഷികളെ അനുകരിച്ചുള്ള വെറെയും നിരവധി വീഡിയോകൾ സ്മാക് മക്‌ക്രീനറുടെ പേജിൽ പങ്കുവച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News