Shocking News: ഇമോജികൾ അർഥം അറിഞ്ഞ് അയച്ചോളൂ... 50 ലക്ഷം രൂപ പിഴയ്ക്ക് കാരണമായി ഒരു തമ്പ്സ് അപ് ഇമോജി

Thumbs Up Emoji: ഒരു ഇമോജിയെ തെറ്റായി വ്യാഖ്യാനിച്ചതിനാൽ ഒരാൾക്ക് 50 ലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. അർഥം അറിയാതെ ഇമോജി അയച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഈ വാർത്ത ഓർമ്മിപ്പിക്കുന്നത്.

Written by - Roniya Baby | Last Updated : Jul 10, 2023, 08:41 AM IST
  • ഒരു പ്രാദേശിക വിതരണക്കാരൻ കർഷകനായ ക്രിസ് ആക്ടറിന് 2021 മാർച്ചിൽ ഒരു ഓൺലൈൻ സന്ദേശം അയച്ചു
  • നവംബറിൽ ക്രിസ് ആക്ടറിന്റെ വിളകൾ വാങ്ങാമെന്നായിരുന്നു ആ സന്ദേശം
  • ഇത് പ്രകാരം കരാർ അയച്ചു
  • ഈ സന്ദേശത്തിന് മറുപടിയായി ക്രിസ് ആക്ടർ ഒരു തമ്പ്സ് അപ് ഇമോജി മറുപടിയായി നൽകി
Shocking News: ഇമോജികൾ അർഥം അറിഞ്ഞ് അയച്ചോളൂ... 50 ലക്ഷം രൂപ പിഴയ്ക്ക് കാരണമായി ഒരു തമ്പ്സ് അപ് ഇമോജി

സന്ദേശങ്ങൾ അയക്കുമ്പോഴോ മറുപടികൾ അയക്കുമ്പോഴോ നിങ്ങൾ ഇമോജികൾ ഉപയോഗിക്കാറുണ്ടോ? അവയുടെ കൃത്യമായ അർത്ഥങ്ങൾ ശരിക്കും മനസ്സിലാക്കിയിട്ടാണോ അയക്കുന്നത്? അർഥം അറിയാതെ ഇമോജി അയച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് കാനഡയിൽ നിന്നുള്ള ഈ വാർത്ത ഓർമ്മിപ്പിക്കുന്നത്. ഈ സംഭവം കാനഡയിൽ ആണെങ്കിലും ഇമോജികൾ അയക്കുന്ന എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു ഇമോജിയെ തെറ്റായി വ്യാഖ്യാനിച്ചതിനാൽ ഒരാൾക്ക് 50 ലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. ഈ സംഭവം നടന്നത് കാനഡയിലാണെങ്കിലും ഇമോജി ഉപയോ​ഗിച്ച് സന്ദേശങ്ങൾ കൈമാറുന്ന നമുക്കെല്ലാവർക്കും ഇതൊരു പാഠമാണ്.

സംഭവം ഇതാണ്

കാനഡയിലെ സസ്‌കാച്ചെവാനിലാണ് സംഭവം നടന്നത്. ഒരു പ്രാദേശിക വിതരണക്കാരൻ കർഷകനായ ക്രിസ് ആക്ടറിന് 2021 മാർച്ചിൽ ഒരു ഓൺലൈൻ സന്ദേശം അയച്ചു. നവംബറിൽ ക്രിസ് ആക്ടറിന്റെ വിളകൾ വാങ്ങാമെന്നായിരുന്നു ആ സന്ദേശം. ഇത് പ്രകാരം കരാർ അയച്ചു. ഈ സന്ദേശത്തിന് മറുപടിയായി ക്രിസ് ആക്ടർ ഒരു തമ്പ്സ് അപ് ഇമോജി മറുപടിയായി നൽകി. എന്നാൽ, നവംബറിൽ ക്രിസ് ആക്ടറിന് വിളകൾ വിതരണം ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴേക്കും വിളകളുടെ വില വർദ്ധിച്ചിരുന്നു.

ഇമോജിയുടെ അർഥത്തെക്കുറിച്ചുള്ള വാദങ്ങൾ

തനിക്ക് കരാർ ലഭിച്ചുവെന്ന് അറിയിക്കാനാണ് തമ്പ്സ് അപ് ഇമോജി നൽകിയതെന്നാണ് ക്രിസ് ആക്ടർ അവകാശപ്പെടുന്നു. അല്ലാതെ കരാർ അം​ഗീകരിച്ചതിനല്ല ഇമോജി അയച്ചതെന്ന് ഇയാൾ വാദിച്ചു. മറുവശത്ത്, തമ്പ്സ് അപ് ഇമോജി അയച്ച് കർഷകൻ കരാറിന്റെ നിബന്ധനകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ധാന്യം വാങ്ങുന്നയാൾ വാദിച്ചു.

ALSO READ: നീളം കുറഞ്ഞ വസ്ത്രം ധരിച്ചു; അമ്മായി അച്ഛൻ മരുമകളുടെ ദേഹത്ത് ചൂടുള്ള സൂപ്പ് ഒഴിച്ചു

കോടതി വിധി

കേസ് കാനഡയിലെ കോടതിയിൽ എത്തി. കർഷകൻ വിതരണക്കാരന് നൽകിയ തമ്പ്സ് അപ് ഇമോജി ഔദ്യോഗിക ഒപ്പായി ജഡ്ജി വിലയിരുത്തി. തൽഫലമായി, കരാർ ലംഘിച്ചതിന് കർഷകന് ഏകദേശം 50 ലക്ഷം രൂപയ്ക്ക് തുല്യമായ പിഴ ചുമത്തി.

ഈ തെറ്റ് നിങ്ങളും ചെയ്യുന്നുണ്ടോ?

ഒരു ഇമോജിയുടെ യഥാർത്ഥ അർത്ഥം അറിയാതെ നിങ്ങൾ ആർക്കെങ്കിലും മറുപടി നൽകിയാൽ, നിങ്ങൾക്ക് കാര്യമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സന്ദേശങ്ങളിൽ ഒരു ഇമോജി ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ അർത്ഥം മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

തമ്പ്സ് അപ് ഇമോജി യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്?

തമ്പ്സ് അപ് ഇമോജി സാധാരണയായി അംഗീകാരം സൂചിപ്പിക്കാനോ "ശരി" എന്ന് സൂചിപ്പിക്കാനോ ആയാണ് ഉപയോഗിക്കുന്നത്. അതേസമയം, തമ്പ്സ് ഡൗൺ ഇമോജി വിയോജിപ്പിനെയോ അം​ഗീകാരം നൽകാത്തതിനെയോ സൂചിപ്പിക്കാനാണ് ഉപയോ​ഗിക്കുന്നത്. അതുപോലെ, വ്യത്യസ്ത കൈ ഇമോജികൾ വ്യത്യസ്ത അർത്ഥങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇമോജികൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കാനും ഉദ്ദേശിച്ച അർത്ഥം വ്യക്തമായി മനസ്സിലാക്കാനും ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News