Yangon: മ്യാന്മർ പട്ടാളം (Myanmar Military) ശനിയാഴ്ച്ച 114 പേരെ കൊന്നൊടുക്കി. പട്ടാള ഭരണകൂടം ഭരണത്തിലെത്തിയ ശേഷം ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്ന ദിവസമാണ് ശനിയാഴ്ച്ച. മ്യാന്മറിലെ സായുധ സേന ദിനത്തിലാണ് ഈ കൊലപാതകങ്ങൾ അരങ്ങേറിയത്. കരേൻ എതനിക് സമുദായങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വ്യോമാക്രമണവും നടത്തിയിരുന്നു.
ഫെബ്രുവരി 1 മുതൽ തുടർന്ന് വരുന്ന സമരവുമായി പ്രക്ഷോഭക്കാരികൾ ശനിയാഴ്ചയും മ്യാന്മറിലെ യാങ്കോൺ (Yangon), മണ്ടാല തുടങ്ങിയ പട്ടണങ്ങളിൽ എത്തിയിരുന്നു. മണ്ടാലയിൽ 13 വയസുള്ള പെൺകുട്ടി ഉൾപ്പടെ 40 പേരാണ് കൊല്ലപ്പെട്ടത്. യാങ്കോണിൽ ഏറ്റവും കുറഞ്ഞത് 27 പേരെങ്കിലും കൊല്ലപ്പെട്ടു. മണ്ടാലയിൽ 5 വയസ്സുള്ളൊരു ബാലൻ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രക്ഷപെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂട്ട കൊലപാതകത്തെ തുടർന്ന് രൂക്ഷ വിമർശനവുമായി വിവിധ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടനയും (UN) രംഗത്തെത്തിയിരുന്നു. മ്യാന്മറിൽ സായുധ ദിനത്തിൽ അവർ സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകിയ ആളുകളെ തന്നെ അവർ കൊന്നൊടുക്കുകയാണെന്ന് ബർമയിലെ യുഎസ് (US) എംബസി ട്വീറ്റ് ചെയ്‌തു. ഈ ആക്രമണ സ്വഭാവം നിർത്തലാക്കാൻ ലോക രാജ്യങ്ങളോടൊപ്പം പ്രവർത്തിച്ച് പരിഹാരം കണ്ടെത്തുമെന്ന് യുകെ ഗവണ്മെന്റ് ഉദ്യോഗസ്ഥനും അറിയിച്ചു.
"On Myanmar’s Armed Forces Day, security forces are murdering unarmed civilians, including children, the very people they swore to protect. This bloodshed is horrifying. These are not the actions of a professional military or police force." Full statement by Ambassador Vajda: pic.twitter.com/7Gh2OTXEOe
— U.S. Embassy Burma (@USEmbassyBurma) March 27, 2021
ഞെട്ടിക്കുന്ന സംഭവങ്ങളാണ് മ്യാന്മറിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ (UN) മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു. സായുധ ദിനത്തിൽ 40 സ്ഥലങ്ങളിലായി നൂറിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.
Shocking violence against #Myanmar’s people by its military on #ArmedForcesDay. We are receiving reports of scores killed, incl. children, 100s injured across 40 locations, & mass arrests. This violence is compounding the illegitimacy of the coup & the culpability of its leaders. pic.twitter.com/ifgpXSqG8e
— UN Human Rights (@UNHumanRights) March 27, 2021
ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ (Protestors) ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.
ALSO READ: ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമിക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു, ആദ്യ തരംഗം കരയുടെ അടുത്ത്
ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...