Nepal Plane Crash: നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തി

Kathmandu Airport Plane Crash: റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.   

Written by - Zee Malayalam News Desk | Last Updated : Jul 24, 2024, 12:55 PM IST
  • നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ 18 പേർ മരിച്ചു
  • ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു
  • റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം
Nepal Plane Crash: നേപ്പാളിൽ വിമാനം തകർന്നുവീണു; 18 പേരുടെ മൃതദേഹം കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തിൽ 18 പേർ മരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെ വിമാനം തകർന്നു വിഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Also Read: അര്‍ജുനായി തിരച്ചിൽ ഒൻപതാം നാളിലേക്ക്; ഇന്ന് ഐബോഡ് എത്തിച്ച് തിരച്ചിൽ നടത്തും

 

വിമാനത്തിൽ ജീവക്കാരടക്കം 19 പേർ ഉണ്ടായിരുന്നതായിട്ടാണ് വിവരം.  ഇതിൽ  18 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണ്ണമായും കത്തിയമർന്നതായിട്ടാണ്  വിവരം.  സംഭവം നടന്നത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു.  പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. 

Also Read: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

 

പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി പിടിഐ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.  പോലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെട്ടതായിരുന്നു എന്നാണ് വിവരം. ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പറന്നത്. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News