New Delhi: ട്വിറ്റർ (Twitter) ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉടൻ തന്നെ നിയമിക്കണമെന്ന് കേന്ദ്ര സർക്കാർ അന്ത്യശാസനം നൽകി. ഉടൻ തന്നെ പുതിയ ഡിജിറ്റൽ നയങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രത്യഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ശനിയാഴ്ച്ച കേന്ദ്ര സർക്കാർ (Central Government) ട്വിറ്ററിനെ അറിയിച്ചു. പുതിയ ഡിജിറ്റൽ നയങ്ങൾ (New IT Rules) കൊണ്ട് വന്നതിന് പിന്നാലെ ട്വിറ്റർ ഒഴികെ മറ്റ് സാമൂഹിക മാധ്യമങ്ങൾ (Social Media) നിയമങ്ങൾ അംഗീകരിച്ചിരുന്നു.
പുതിയ നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരമാണ് നല്‍കുന്നത്, ഇനിയും നിയമങ്ങൾ അംഗീകരിക്കാൻ വീഴ്ച വരുത്തിയാല്‍ ഐടി ആക്ട് (IT Act) 2000ത്തിലെ 79-ാം സെക്ഷന് അനുസരിച്ചുള്ള ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കലിൽ നിന്ന് ട്വിറ്ററിനെ പിന്‍വലിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മാത്രമല്ല ഈ നിയമങ്ങൾ പാലിക്കാത്ത പക്ഷം ഇപ്പോൾ നിലവിൽ വന്ന ഐടി നിയമം, ഇന്ത്യയിൽ (India) നിലവിലുള്ള മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള നടപടികള്‍ നേരിടേണ്ടി വരുമെന്നും ട്വിറ്ററിന് നൽകിയ മുന്നറിയിപ്പില്‍ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ALSO READ: Digital India: ഇന്ത്യയില്‍ Internet ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
ഫെബ്രുവരിയിലാണ് ഐടി മന്ത്രാലയം പുതിയ നയങ്ങൾ കൊണ്ടു വരുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഈ നയങ്ങൾ നടത്താൻ സർക്കാർ ഈ ഡിജിറ്റിൽ പ്ലാറ്റ് ഫോം സ്ഥാപനങ്ങൾക്ക് സാവകാശം നൽകുകയും ചെയ്തു. മെയ് 26 മുതലാണ് കേന്ദ്ര സർക്കാരിന്റെ സമൂഹമാധ്യമങ്ങളുമായി (Social Media)ബന്ധപ്പെട്ട പുതിയ നയങ്ങൾ പ്രബല്യത്തിൽ വന്നത്. അത് പാലിച്ച് മുന്നോട്ട് പോകാൻ തയ്യറാണെന്ന് കേന്ദ്ര സർക്കാരിനോട് മെയ് 25ന് മുമ്പ് അറിയിക്കണമെന്നായിരുന്നു സർക്കാരിന്റെ ഉത്തരവ്.
ALSO READ: New IT Rule: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ WhatsApp ഡൽഹി ഹൈക്കോടതിയിൽ
കേന്ദ്ര സർക്കറിന്റെ പുതിയ നയങ്ങൾ പ്രകാരം സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക, പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കുക തുടങ്ങിയയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...