Mumbai : വാട്ട്സ്ആപ്പിന്റെ (WhatsApp) ഏറ്റവും പുതിയ ഫീച്ചറാണ് ഡിസപ്പിയറിങ് (Disappearing) ഫോട്ടോകളും വീഡിയോകളും. സ്നാപ്പ്ചാറ്റിനും സമാനമായ ഫീച്ചർ ഉണ്ടായിരുന്നു. ഇതിന്റെ പേര് വ്യൂ വൺസ് എന്നാണ്. വാട്ട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾ അയക്കുന്ന വീഡിയോകളും ഫോട്ടോകളും ഒരുതവണ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.
വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലാണ് ഈ ഫീച്ചർ കൊണ്ട് വന്നിരിക്കുന്നത്. നിങ്ങൾ ഈ ഫീച്ചർ ഉപയോഗിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇതിന് ഗൂഗിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ പോയി അപ്ഡേറ്റുകൾ ഉണ്ടോയെന്ന് പരിശോധിക്കണം. അപ്ഡേറ്റ് ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക. ഇനി ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കുന്നതെങ്ങനെയെന്ന് നോക്കാം.
വാട്ട്സ്ആപ്പിന്റെ ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കുന്നതെങ്ങനെ?
സ്റ്റെപ് 1: വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് നിങ്ങൾക്ക് ആർക്കാണോ ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളുംഅയക്കേണ്ടത് അവരുടെ ചാറ്റ് എടുക്കുക
സ്റ്റെപ് 2: അവരുടെ ചാറ്റ് ബോക്സിൽ മീഡിയ ആഡ് ചെയ്യാനുള്ള ക്ലിപ്പ് ബട്ടണിൽ ക്ലിക്ക് ചെയ്യണം
സ്റ്റെപ് 3: ശേഷം തുറന്ന് വരുന്ന ഗാലറിയിൽ നിന്ന് നിങ്ങൾക്ക് അയക്കേണ്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കുക.
സ്റ്റെപ് 4 : ശേഷം വരും പ്രിവ്യു സ്ക്രീനിൽ പുതുതായി കൊണ്ട് വന്ന 1 എന്നൊരു ഐക്കൺ കാണാൻ സാധിക്കും
സ്റ്റെപ് 5: പുതിയ 1 എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് ഓക്കേ കൊടുത്താൽ നിങ്ങൾ അയക്കുന്ന ഫോട്ടോ മെസ്സേജി ലഭിക്കുന്നയാൾക്ക് ഒരു തവണ മാത്രമേ കാണാൻ സാധിക്കൂ.
ഡിസപ്പിയറിങ് ഫോട്ടോകളും വീഡിയോകളും അയക്കാനുള്ള വ്യൂ വൺസ് ഓപ്ഷൻ വഴി അയക്കുന്ന മെസ്സേജുകൾ മെസ്സേജ് ലഭിച്ചയാണ് ഒരു തവണ കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ ഡിലീറ്റ് ആകും. അതിന് ശേഷം വാട്ട്സ്ആപ്പിൽ ഓപ്പൺഡ് എന്ന മെസ്സേജ് മാത്രമേ കാണാൻ സാധിക്കൂ. ഈ മെസ്സേജുകളുടെ ബാക്ക്അപ്പ് വാട്ട്സ്ആപ്പ് സൂക്ഷിക്കില്ല.
ALSO READ: ഒറ്റ message മതി, Corona Caller Tune എന്നന്നേക്കുമായി നിർത്താം! അറിയേണ്ടതെല്ലാം
ഈ ഫീച്ചർ വഴി അയയ്ക്കുന്ന മെസ്സേജുകളും ഫോണിലോ മറ്റെവിടെയെങ്കിലുമോ സേവ് ചെയ്യപ്പെടുകയുമില്ല. എന്നാൽ ഈ മെസ്സേജ് ലഭിക്കുന്നയാൾക്ക് ഇതിന്റെ സ്ക്രീൻ ഷോട്ട് എടുക്കുകയോ, സ്ക്രീൻ റെക്കോർഡിങ് എടുക്കുകയോ ചെയ്യാം എന്നുള്ളത് എപ്പോഴും ഓർത്തിരിക്കേണ്ട കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...