TRAI: അനാവശ്യ ടെലിമാർക്കറ്റിങ് കോളുകളും സ്പാം കോളുകളും നിയന്ത്രിക്കാൻ കർശന നടപടിയുമായി ട്രായ്

Blockchain technology: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനാണ് നടപടികൾ സ്വീകരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 09:37 AM IST
  • അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ, രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച പരാതികളെ തുടർന്നാണ് ട്രായുടെ തീരുമാനം
  • ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതുമാണെന്ന് ട്രായ് വ്യക്തമാക്കി
  • ഈ അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നുണ്ട്
TRAI: അനാവശ്യ ടെലിമാർക്കറ്റിങ് കോളുകളും സ്പാം കോളുകളും നിയന്ത്രിക്കാൻ കർശന നടപടിയുമായി ട്രായ്

ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ് ). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനാണ് നടപടികൾ സ്വീകരിക്കുന്നത്.  അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച ആളുകളിൽ നിന്നുള്ള പരാതികളെ തുടർന്നാണ് ട്രായുടെ തീരുമാനം. ഇത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതുമാണെന്ന് ട്രായ് വ്യക്തമാക്കി. 

ഈ അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നതിനാൽ ട്രായ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയും ചേർന്ന് ഇവ തടയാൻ സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കാൻ തീരുമാനമായി. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിളിന്റെ സമീപകാല സർവേ കാണിക്കുന്നത് പത്തിൽ ആറ് പേരും അവരുടെ വായ്പാ സേവന ദാതാക്കളിൽ നിന്ന് വ്യക്തിഗത ഡാറ്റാ ലംഘനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം പത്തിൽ നാല് പേർക്ക് ഇൻഷുറൻസ് ദാതാക്കളിൽ നിന്നോ ബാങ്കുകളിൽ നിന്നോ അനാവശ്യ കോളുകൾ വരുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 6,861 കോടി രൂപയുടെ ഡാറ്റാ തട്ടിപ്പുകൾ സ്വകാര്യ ബാങ്കുകളും പൊതു ബാങ്കുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ആഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു.

ALSO READ: WhatsApp Data Breach : വാട്സ്ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ വിൽപനയ്ക്ക്? വാർത്ത റിപ്പോർട്ടിനെ തള്ളി മെറ്റ

ഉപഭോക്താക്കൾക്ക് പ്രൊമോഷണൽ ഉള്ളടക്കം അയയ്‌ക്കുന്നതിന് മുമ്പ് ടെലിമാർക്കറ്ററുകളിൽ നിന്ന് രജിസ്‌ട്രേഷൻ ആവശ്യമുള്ള ഒരു ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്‌നോളജി (ഡിഎൽടി) 2019-ൽ നടപ്പിലാക്കിയത് ഉപഭോക്തൃ പരാതികളിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ട്രായ് പറയുന്നു. “ആറ് ലക്ഷത്തിലധികം ഹെഡറുകളുമായും ഏകദേശം 5.5 ദശലക്ഷം അംഗീകൃത സന്ദേശ ടെംപ്ലേറ്റുകളുമായും രജിസ്‌റ്റർ ചെയ്‌ത ഏകദേശം 250,000 പ്രധാന സ്ഥാപനങ്ങൾ ഡിഎൽടി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്‌ത ടെലിമാർക്കറ്ററുകളിലൂടെയും ടിഎസ്‌പികളിലൂടെയും (ടെലികോം സേവന ദാതാക്കൾ) ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. ഇത് രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റർമാർക്കുള്ള ഉപഭോക്തൃ പരാതികൾ 60 ശതമാനം വരെ ഗണ്യമായി കുറയ്ക്കാൻ കാരണമായി, ”ട്രായ് പ്രസ്താവനയിൽ പറഞ്ഞു.

പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് ഉപയോഗിച്ച് വ്യക്തിഗത ഡാറ്റാ ലംഘനം സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളും ഇതിന്റെ ഭാ​ഗമാണ്. അതിന്റെ കരട് നിലവിൽ പൊതുജനാഭിപ്രായത്തിലാണ്. ഇത് ഒരു നിയമമായിക്കഴിഞ്ഞാൽ, 500 കോടി രൂപ വരെ പിഴ വ്യവസ്ഥകളുള്ള വ്യക്തിഗത ഡാറ്റാ ലംഘനത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ കമ്പനികളെ ഉത്തരവാദിത്തം ഏൽപ്പിക്കും. കൂടാതെ, ഡാറ്റ ശേഖരിക്കുന്നതിന് മുമ്പ് കമ്പനികൾ ഉപയോക്താക്കളെ അറിയിക്കുകയും ഡാറ്റ ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം വിശദീകരിക്കുകയും വേണം. ഉപയോക്താക്കളുടെ സമ്മതം ലഭിച്ചതിന് ശേഷം മാത്രമേ കമ്പനികൾക്ക് ഡാറ്റ ഉപയോഗിക്കാൻ കഴിയൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News