Foldable iPhone | ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ വരുന്നു; 2024ൽ പുറത്തിറക്കിയേക്കും

ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐഫോണ്‍ 2024-ല്‍ പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 06:15 PM IST
  • 2024ൽ ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ.
  • ആപ്പിളും എല്‍ജിയും ചേര്‍ന്ന് ഒരു ഫോള്‍ഡബിള്‍ ഒഎല്‍ഇഡി പാനല്‍ വികസിപ്പിക്കുന്നുണ്ടെന്ന് സൂചനകൾ.
  • ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ മുകളില്‍ നിന്ന് താഴേക്ക് മടക്കുന്ന രീതിയിലായിരിക്കുമെന്നാണ് സൂചനകൾ.
Foldable iPhone | ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ വരുന്നു; 2024ൽ പുറത്തിറക്കിയേക്കും

സാന്‍ഫ്രാന്‍സിസ്‌കോ: 2024ൽ ആപ്പിൾ (Apple) തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോണ്‍ (Foldable iPhone) പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസ്പ്ലേ അനലിസ്റ്റ് റോസ് യം​ഗ് (Rose Young) ആണ് ഈ അവകാശവാദവുമായി രം​ഗത്തെത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് (Android) ഫോൺ നിർമാതാക്കളായ സാംസങ്ങ്, മോട്ടോറോള, ഷവോമി തുടങ്ങിയവർ ഇതിനകം ഫോള്‍ഡബിള്‍ ഫോണ്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും ഐഫോണുകളിൽ ഇതുവരെ അത്തരമൊരു പരീക്ഷണത്തിന് ആപ്പിൾ തയ്യാറായിട്ടില്ല. 

ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ആപ്പിളിന്റെ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പ്രോടോ ടൈപ്പുകളും നിര്‍മിച്ചിട്ടുണ്ടെന്നാണ് സൂചന. ആപ്പിളും എല്‍ജിയും ചേര്‍ന്ന് ഒരു ഫോള്‍ഡബിള്‍ ഒഎല്‍ഇഡി പാനല്‍ വികസിപ്പിക്കുന്നുണ്ടെന്ന് ബിസിനസ് കൊറിയ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് ഏകദേശം 7.5 ഇഞ്ച് വലിപ്പമുണ്ടാകുമെന്നും അഭ്യൂ​ഹങ്ങളുണ്ട്. 

Also Read: Apple iPhone 13 പരമ്പരയിലെ ഫോണുകൾ അവതരിപ്പിച്ചു, ഫോണിന്റെ പ്രത്യേകതയും വിലയും ഇങ്ങനെ

ക്ലാംഷെൽ ഡിസൈനിൽ വരുന്ന ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ മുകളില്‍ നിന്ന് താഴേക്ക് മടക്കുന്ന രീതിയിലായിരിക്കുമെന്നാണ് സൂചനകൾ. സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡിന് സമാനമായ ഫോൾഡിംഗ് ഡിസ്‌പ്ലേയാകും ഐഫോണിലുള്ളത് എന്നും സാംസങ്ങിൽ നിന്ന് ഒരു കൂട്ടം ഫോൾഡബിൾ ഡിസ്‌പ്ലേകൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2016 മുതല്‍ തന്നെ ആപ്പിള്‍ ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് ആപ്പിള്‍ അനലിസ്റ്റായ മിങ് ചി കുവോ നേരത്തെ പറഞ്ഞിരുന്നു. 

Also Read: Apple iPhone 13 ന് വൻ വിലക്കുറവ്, ഏറ്റവും കുറഞ്ഞത് 6,000 രൂപ കുറയും

ഫോള്‍ഡബിള്‍ സ്‌ക്രീന്‍ (Foldable Screen) സംവിധാനം പരമാവധി കുറ്റമറ്റതാവും വരെ ഇതിനായി കാത്തിരിക്കുക എന്ന നിലപാടാണ് ആപ്പിളിന് (Apple) എന്നാണ് കരുതുന്നത്.  ഇതുവരെ ഫോൾഡബിൾ ഫോൺ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ (Research) നടത്തുന്നുണ്ടെന്ന് വ്യക്തമായ റിപ്പോർട്ടുകളുണ്ട്. 

 

Trending News