Sevilla : യൂറോ 2020 (Euro 2020) പ്രീ-ക്വാർട്ടിറിന്റെ രണ്ടാം ദിവസത്തിൽ നെതർലാൻഡ്സ് ചെക്ക് റിപ്പബ്ലിക്കിനെയും (Netherlands vs Cezch Republic) ഫിഫാ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബെൽജിയവും നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗലും (Belgium vs Portugal) തമ്മിൽ ഏറ്റുമുട്ടും. രാത്രി 9.30നും 12.30നുമാണ് മത്സരം.
ചെക്ക് ടീമിനെ നിസാരവൽക്കരിക്കാൻ സാധിക്കില്ല, നെതർലാൻഡ്സ് കരുതണം
ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായി തന്നെയാണ് ഡച്ച് ടീം നോക്കൗട്ടിൽ പ്രവേശിച്ചിരിക്കുന്നത്. എതിരാളിയായി എത്തുന്ന ചെക്ക് റിപ്പബ്ലിക്കാകട്ടെ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വസത്തിലുമാണ്.
ALSO READ : Euro 2020 : ഇനി സമനില ഇല്ല ജയവും തോൽവിയും മാത്രം, യൂറോ കപ്പിൽ നോക്കൗട്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും
നെതർലാൻഡ്സിന് ചെക്ക് റിപ്പബ്ലിക്കനെ നിസാരക്കാരായി കാണാൻ സാധിക്കില്ല. കാരണം ഗ്രൂപ്പ് ഘട്ടിലെ അവരുടെ പ്രകടനം അത്തരത്തിലായിരുന്നു. അതിൽ പ്രധാനമായും പാട്രിക് ഷീക്കെന്ന് മുന്നേറ്റ് താരം. ഒരു അത്ഭുത ഗോളുകൊണ്ട് ഒരു താരത്തെ വില ഇരുത്താൻ സാധിക്കില്ല. എന്നാൽ ഷീക്കിനെ അറിയവുന്നവർക്ക് ഈ ചെക്ക് താരം അപകടകാരിയാണെന്ന് കുറിച്ച് തന്നെ വെക്കും. അതിനാൽ ടൂർണമെന്റിലെ മികച്ച ഡിഫൻസ് ടീം എന്ന് വിശേഷിപ്പിക്കുന്ന നെതർലാൻഡ്സിന് ഷീക്കിനെ മാർക്ക് ചെയ്യാൻ തന്നെ ഒരു പ്രത്യേക പദ്ധതിയുണ്ടാകും.
മറിച്ച് നെതർലാൻഡ്സാകട്ടെ മെൻഫിസ് ഡിപായിയെ ആശ്രയിച്ചാണ് മുന്നേറ്റം ഒരുക്കുന്നത്. ഒരു തരത്തിലും ഡിപായിയെ ചെക്ക് പ്രതിരോധം അനങ്ങാൻ സമ്മതിച്ചില്ലെങ്കിൽ അത് ഡച്ച് മുന്നേറ്റത്തെ വലിയ തോതിൽ വലയ്ക്കുന്നതാണ്. കൂടാതെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. അതോടൊപ്പം ചെക്ക് പ്രതിരോധത്തെ വലയ്ക്കാൻ പോകുന്നത് വിങ് ബാക്കായി ഡെൻസെൽ ഡംഫ്രീസിന്റെ മുന്നേറ്റം കൂടിയാണ്. ഒഴിഞ്ഞ കിടക്കുന്ന വലത ഭാഗങ്ങൾ എപ്പോഴും ഡംഫ്രീസിനെ ലഭിക്കുന്ന അവസരങ്ങളാണ്. കൂടാതെ മധ്യനിരയിൽ കളി നിയന്ത്രിക്കാൻ ഫ്രാങ്കി ഡി ജോങും ജോർജിനോ വൈനാൽഡവുമുണ്ട് ഡച്ച് ടീമിന്.
ഫിഫാ ഒന്നാം സ്ഥാനക്കാരായ ബൽജിയത്തെ മറികടന്ന് ക്രിസ്റ്റ്യാനോയ്ക്ക് പോർച്ചുഗല്ലുമായി മുന്നോട്ട് പോകാൻ സാധിക്കുമോ?
മരണ മുഖത്ത് നിന്ന് മാറാൻ സാധിക്കാത്ത ത്രില്ലർ അനുഭവമാണ് പോർച്ചുഗല്ലിനും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും. മരണ ചുഴിയായ ഗ്രൂപ്പിൽ മൂന്നാമതായി ഫിനിഷ് ചെയ്ത് പ്രീ-ക്വാർട്ടറിലെത്തിയപ്പോൾ അതാ അവിടെ മുന്നിൽ വീണ്ടും കയം എന്ന അവസ്ഥാ.
നേരത്തെ ഇരു ടീമുകൾ തമ്മിൽ ഏറ്റമുട്ടിയപ്പോൾ ജയം പോർച്ചുഗല്ലിന് മാത്രമായിരുന്നതാണ് ചരിത്രം. പക്ഷെ ആ ചരിത്രം ഇനിയും തുടരാനാകുമോ എന്ന് കണ്ടിരിക്കേണ്ടതാണ്. കാരണം ബെൽജിയം പഴയ ബെൽജയിമല്ല! മുന്നിൽ റൊമേലു ലുക്കാക്കും മധ്യനിരയിൽ മുന്നേറ്റം സൃഷ്ടിക്കാൻ ഈഡൻ ഹസാർഡ്, മധ്യനിരയിൽ കളി നിയന്ത്രിക്കാൻ കെവിൻ ഡ്രിബ്യുയിൻ, ഒപ്പം യാന്നിക്ക് കറാസ്കോ, വിങ്ങുകളിലൂടെ പന്തെത്തിക്കാൻ ത്രോഗൻ ഹസാർഡും തോമസ് മുനിയറും. മധ്യനിരയിലെ പ്രതിരോധം കാര്യക്ഷമമാക്കാൻ അക്സൽ വിറ്റ്സലും. യാൻ വെർട്ടോഗനും ഡെനയറും ടോബി ഓൾഡെവിയ്ൽഡും പ്രതിരോധത്തിൽ. ഇവർക്കൊപ്പം നിധി കാക്കുന്ന ഭൂതത്തെ പോലെ തിബ്വാ കോട്ടുവാ എന്ന റയൽ മാഡ്രിഡ് ഗോൾ കീപ്പറും.
ALSO READ : Euro 2020 : ഇംഗ്ലണ്ട് നോക്കൗട്ടിൽ കയറി, ടൂർണമെന്റിലെ ഗ്രൂപ്പ് പോരാട്ടങ്ങൾ ഇന്ന് അവസാനിക്കും
അൽപം വിയർക്കും പോർച്ചുഗൽ. പക്ഷെ അങ്ങനെ എഴുതള്ളാനും സാധിക്കില്ല നിലവിലെ യൂറോ ചാമ്പ്യന്മാരെ. റെനാറ്റോ സാഞ്ചസിന്റെ പാസുകൾ കൃത്യമായി മധ്യനിര സ്ട്രൈക്കർമാർക്ക് എത്തിച്ചാൽ പോർച്ചുഗല്ലിന് രക്ഷപ്പെടാൻ സാധിക്കും. ഒപ്പം ബ്രൂണോ ഫെർണാണ്ടസെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാന്ത്രികന്റെ തന്ത്രങ്ങൾ ഫലിച്ചലും പോർച്ചുഗലിന് ക്വാർട്ടറിലേക്ക് വഴി തുറക്കാൻ നല്ല സാധ്യത ഏറെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...