ബെയ് ഓവൽ : ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് ജയം. ബെയ് ഓവലിൽ വെച്ച് നടന്ന മത്സരത്തിൽ 65 റൺസിനാണ് ആതിഥേയരെ ഇന്ത്യ തകർത്തത്. സൂര്യ കുമാർ യാദവിന്റെ സെഞ്ചുറി ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇന്ത്യയുടെ ആധികാരികമായ ജയം. ദീപിക് ഹൂഡ നാല് വിക്കറ്റകുൾ എടുക്കുകയും ചെയ്തു. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യ കുമാറിന്റെ 111 റൺസ് ഇന്നിങ്സിന്റെ ബലത്തിലാണ് കിവീസിനെതിരെ 192 റൺസ് വിജയലക്ഷ്യമുയർത്തിയത്. സഞ്ജു സാംസണിനെ പുറത്തിരുത്തി റിഷഭ് പന്തിനെയാണ് നായകൻ ഹാർദിക് പാണ്ഡ്യ വിക്കറ്റ് കീപ്പറിന്റെ ചുമതല നൽകിയത്. ഒപ്പം ഇഷാൻ കിഷനൊപ്പം ഓപ്പണിൽ പന്ത് ഇറങ്ങുകയും ചെയ്തു. ആറ് റൺസ് മാത്രമെടുത്താണ് പന്ത് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. തുടർന്ന് എസ്കെവൈയുടെ ഒറ്റയാൻ പോരാട്ടമായിരുന്നു കിവീസ് കണ്ടത്. ഏഴ് സിക്സും 11 ഫോറും നേടിയാണ് സൂര്യകുമാറിന്റെ സെഞ്ചുറി നേട്ടം. രോഹിത് ശർമ്മയ്ക്ക് ശേഷം ഒരു സീസണിൽ രണ്ട് ടി20 സെഞ്ചുറി നേടുന്ന ഇന്ത്യ താരമെന്ന് റിക്കോർഡും ഇപ്പോൾ സൂര്യകുമാറിനൊപ്പം ചേർന്നു. എസ്കെവൈക്ക് പുറമെ 36 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കിവീസിനായി ടിം സൗത്തി മൂന്നും ലോക്കി ഫെർഗൂസൻ രണ്ടും ഇഷ് സോദി ഒരു വിക്കറ്റു നേടി.
ALSO READ : സ്ഥിരം ഒരു നായകനെ വേണം; രോഹിത് ശർമയിൽ നിന്നും ക്യാപ്റ്റൻസി ഈ താരത്ത ഏൽപ്പിച്ചേക്കും
this SKY has no limit!
Surya brings up his & guides #TeamIndia to a big total in the 2nd #NZvIND T20I.#NZvINDonPrime : https://t.co/uoQDFzDYe5#CricketOnPrime pic.twitter.com/ibIJVo2uXp
— prime video IN (@PrimeVideoIN) November 20, 2022
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 56-ാം റൺസിൽ രണ്ടാം വിക്കറ്റ് നഷ്ടമായതിന് പിന്നിലെ ഓരോ ഇടവേളകളിലായി കിവീസ് ബാറ്റർമാർ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. 61 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്യംസൺ ആണ് ന്യൂസിലാൻഡിന്റെ ടോപ് സ്കോറർ. വില്യംസണിനും കിവീസ് ഓപ്പണർ ഡെവോൺ കോൺവെയുടെ പ്രകടനത്തിന് പുറമെ മറ്റൊരു ന്യൂസിലാൻഡ് ചെറുത്ത് നിൽക്കാൻ പോലും ശ്രമിച്ചില്ല. വാലറ്റ താരങ്ങളെ വേഗത്തിൽ പുറത്താക്കി ഇന്ത്യ ജയം 19 -ാം ഓവറിൽ സ്ഥിരീകരിക്കുകയായിരുന്നു ദീപക് ഹൂഡ.
ഹൂഡയ്ക്ക് പുറമെ മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചഹലും രണ്ടും ഭുവനേശ്വർ കുമാറും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റുകൾ വീതം നേടി. ജയത്തോടെ ഇന്ത്യ 0-1ന് പമ്പരയിൽ മുന്നിലെത്തി. നവംബർ 23ന് നേപ്പിയറിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യ മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...