Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് മുന്‍പ് സൗഹൃദസംഗമവുമായി ക്യാപ്റ്റന്‍മാര്‍; സെപ്റ്റംബര്‍ രണ്ട് മുതല്‍ മത്സരങ്ങൾ

Kerala Cricket League T20 2024: കേരള ക്രിക്കറ്റ് ലീഗ് കേരളത്തിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് മുന്നില്‍ വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ടീം ക്യാപ്റ്റന്‍മാര്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Aug 30, 2024, 02:58 PM IST
  • സെപ്റ്റംബര്‍ രണ്ട് മുതല്‍ 18 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങൾ
  • ഉച്ചകഴിഞ്ഞ് 2.45നും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ നടക്കുന്നത്
Kerala Cricket League: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തിന് മുന്‍പ് സൗഹൃദസംഗമവുമായി ക്യാപ്റ്റന്‍മാര്‍; സെപ്റ്റംബര്‍ രണ്ട് മുതല്‍ മത്സരങ്ങൾ

തിരുവനന്തപുരം: പോരാട്ടത്തിന് മുൻപ് ക്യാപ്റ്റന്‍മാരുടെ സൗഹൃദ സം​ഗമം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആദ്യ കേരള ക്രിക്കറ്റ് ലീഗിലെ ആറ് ടീമുകളുടേയും ക്യാപ്റ്റൻമാരുടെ സൗഹൃദ സം​ഗമം ഹയാത്ത് റീജന്‍സിയില്‍ നടന്നു. ബേസില്‍ തമ്പി (കൊച്ചി ബ്ലൂടൈഗേഴ്സ്), മുഹമ്മദ് അസറുദ്ദീന്‍ (ആലപ്പി റിപ്പിള്‍സ്), സച്ചിന്‍ ബേബി (ഏരീസ് കൊല്ലം സെയ്‌ലേഴ്സ്), റോഹന്‍ എസ്. കുന്നുമ്മേല്‍ (കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്), വരുണ്‍ നായനാര്‍ (തൃശൂര്‍ ടൈറ്റന്‍സ്), അബ്ദുള്‍ ബാസിത് (ട്രിവാന്‍ഡ്രം റോയല്‍സ്) എന്നിവരാണ് ഇന്നലെ  നടന്ന സൗഹൃദ സം​ഗമത്തിൽ സംവദിച്ചത്.

കേരളത്തിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് മുന്നില്‍ വലിയ സാധ്യതകളാണ് കേരള ക്രിക്കറ്റ് ലീഗ് തുറന്നിടുന്നതെന്ന് ടീം ക്യാപ്റ്റന്‍മാര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ പ്രീമിയര്‍ ലീഗുകള്‍ ആരംഭിച്ചുവെങ്കിലും കേരളത്തില്‍ വൈകിയാണ് തുടങ്ങുന്നത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് കേരളത്തിലെ ക്രിക്കറ്റ് രംഗം കേരള ക്രിക്കറ്റ് അസോസിയേഷനോട് കടപ്പെട്ടിരിക്കുന്നുവെന്ന് വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സാധാരണക്കാരായ കളിക്കാര്‍ക്ക് മുകള്‍ത്തട്ടുകളിലേക്ക് കയറുന്നതിനുള്ള കോണിപ്പടിയാണ് കേരള ക്രിക്കറ്റ് ലീഗെന്ന് സച്ചിന്‍ ബേബി അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റുകളുടെ വിജയത്തിന് പിന്നില്‍ എപ്പോഴുമുണ്ടാകുന്നത് ബൗളേഴ്സാണ്. കളിക്കാരുടെ സമ്മര്‍ദ്ദം പരമാവധി കുറച്ച് അവരെ സ്വതന്ത്രരായി കളിക്കാന്‍ അനുവദിക്കുമെന്ന് ബേസില്‍ തമ്പി വ്യക്തമാക്കി.

ALSO READ: കേരള ക്രിക്കറ്റ് ലീഗ്; വാശിയേറിയ ലേലത്തിൽ ലക്ഷങ്ങൾ പ്രതിഫലം നേടി താരങ്ങൾ

ഇതൊരു ആദ്യത്തെ അനുഭവമാണെന്നും അതുകൊണ്ടുതന്നെ ക്രിക്കറ്റ് കളി കൂടുതല്‍ പഠിക്കന്‍ കളിക്കാര്‍ക്ക് ലഭിക്കുന്ന അവസരം കൂടിയായിരിക്കുമെന്നും വരുണ്‍ നായനാര്‍ പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നല്ല പരിശീലനത്തിലായിരുന്നു ടീമുകളെല്ലാമെന്നും കപ്പടിക്കുകയെന്നതാണ് എല്ലാവരുടേയും ലക്ഷ്യമെന്നും രോഹൻ എസ്. കുന്നുമ്മേൽ പറഞ്ഞു. അതുകൊണ്ടുതന്നെ കെസിഎല്ലിൽ നല്ല മത്സരം ഉറപ്പായിരിക്കുമെന്ന് രോഹന്‍ പറയുന്നു.

നല്ല രീതിയില്‍ എല്ലാവരും ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും എല്ലാ കളിക്കാരും എക്സൈറ്റഡും എക്സ്പെക്റ്റഡുമാണെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു. സീനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ എല്ലാവരും നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കളിയുടെ ഒരു ഘട്ടത്തെപ്പറ്റിയും പ്രവചിക്കാന്‍ ഇപ്പോള്‍ പറ്റില്ലെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു. 

മറ്റു ലീഗുകളിലൂടെ 15 കളിക്കാര്‍ക്കാണ് അവസരമൊരുക്കുന്നതെങ്കില്‍ കേരള ക്രിക്കറ്റ് ലീഗിലൂടെ കേരളത്തിലെ 113 ക്രിക്കറ്റ് കളിക്കാര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു. സെപ്റ്റംബര്‍ രണ്ട് മുതല്‍ 18 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങൾ. ഉച്ചകഴിഞ്ഞ് 2.45നും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ കാണുന്നതിന് പ്രവേശനം സൗജന്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News