IPL 2023 : ഒരു എൽ-ക്ലാസിക്കോ ഫൈനൽ ഉണ്ടാകുമോ? രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത്-മുംബൈ പോരാട്ടം; എപ്പോൾ, എവിടെ കാണാം?

IPL 2023 Qualifier 2 Mumbai Indians vs Gujarat Titans : ലീഗ് മത്സരത്തിൽ മുംബൈയും ഗുജറാത്തും നേർക്കുനേരെത്തിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : May 26, 2023, 06:35 PM IST
  • വൈകിട്ട് ഏഴ് മണിക്കാണ് ടോസ്
  • ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ തോൽപ്പിച്ചാണ് മുംബൈ ക്വാളിഫയർ 2 യോഗ്യത നേടയിത്
  • ചെന്നൈയുടെ തോറ്റാണ് ഗുജറാത്ത് രണ്ടാം ക്വാളഫയറിന് ഇറങ്ങുന്നത്
  • ലീഗിൽ ഇരു ടീമും ഏറ്റമുട്ടിയപ്പോൾ മുംബൈയും ഗുജറാത്ത് ഓരോ ജയം വീതം നേടി
IPL 2023 : ഒരു എൽ-ക്ലാസിക്കോ ഫൈനൽ ഉണ്ടാകുമോ? രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത്-മുംബൈ പോരാട്ടം; എപ്പോൾ, എവിടെ കാണാം?

IPL 2023 GT vs MI : ഐപിൽ 2023ന്റെ രണ്ടാം ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഏറ്റവും കൂടുതൽ തവണ ഐപിഎൽ കപ്പിൽ മുത്തമിട്ട  മുംബൈ ഇന്ത്യൻസിനെ നേരിടും. അഹമ്മദബാദിൽ വെച്ച് നടക്കുന്ന മത്സരത്തിലെ വിജയികളാകും ടൂർണമെന്റിനറെ കലാശപ്പോരാട്ടത്തിൽ ചെന്നൈക്കെതിരെ ഇറങ്ങുക.  ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് ഗുജറാത്ത്-മുംബൈ മത്സരത്തിന്റെ ടോസ്.

ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിനെ തകർത്താണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിനെ യോഗ്യത നേടിയിരിക്കുന്നത്. ലീഗ് ടോബിൾ ടോപ്പാറായ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ ക്വാളിഫയറിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. തുടർന്നാണ് രണ്ടാം അവസരത്തിനായി ഇന്ന് സ്വന്തം കാണികളുടെ മുന്നിൽ വെച്ച് മുംബൈ നേരിടുന്നത്. ലീഗിൽ ഇരു ടീമുകൾ നേർക്കുനേരെത്തിയപ്പോൾ മുംബൈയും ഗുജറാത്തും ഓരോ ജയം വീതം നേടിയിരുന്നു. ഇരുടീമുകളും തമ്മിലുള്ള പോരാട്ട ചരിത്രം പരിശോധിച്ചാൽ മുംബൈയ്ക്കാണ് മേൽക്കൈ. ഇതുവരെ 3 തവണ ഏറ്റുമുട്ടിയതിൽ 2 തവണയും മുംബൈയാണ് വിജയിച്ചത്.

ALSO READ : IPL 2023: കലാശപ്പോരിൽ ചെന്നൈയുടെ എതിരാളികളെ നാളെ അറിയാം; മുംബൈയും ഗുജറാത്തും നേർക്കുനേർ

സാധ്യതാ ടീം

ഗുജറാത്ത് സാധ്യതാ ടീം: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, ദസുൻ ഷനക, ഡേവിഡ് മില്ലർ, രാഹുൽ തെവാതിയ, റാഷിദ് ഖാൻ, ദർശൻ നൽകണ്ടെ, മോഹിത് ശർമ്മ, നൂർ അഹമ്മദ്, മുഹമ്മദ് ഷമി

മുംബൈ ഇന്ത്യൻസ് സാധ്യതാ ടീം: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, തിലക് വർമ്മ, ക്രിസ് ജോർദാൻ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ജേസൺ ബെഹ്റൻഡോർഫ്, ആകാശ് മധ്വാൾ

മുംബൈ-ഗുജറാത്ത് മത്സരം എപ്പോൾ, എവിടെ കാണാം?

രാത്രി ഏഴ് മണിക്കാണ് മത്സരത്തിന്റെ ടോസ്. അഹമ്മദബാദിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ആദ്യ പന്ത് 7.30ന് എറിയും. ഇത്തവണ രണ്ട് മാധ്യമ സ്ഥാപനങ്ങൾക്കാണ് ഐപിഎൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. ഡിസ്നി സ്റ്റാർ നെറ്റ്വർക്കാണ് സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലൂടെ ഐപിഎൽ ഗുജറാത്ത്-സിഎസ്കെ പ്ലേ ഓഫ് മത്സരം കാണാൻ സാധിക്കും. നെറ്റ്വർക്ക് 18ന്റെ ജിയോ സിനിമ ആപ്പിനാണ് ഐപിഎൽ സംപ്രേഷണത്തിന്റെ ഡിജിറ്റൽ അവകാശം. ജിയോ സിനിമ ആപ്പിലൂടെ സൗജന്യമായി ഐപിഎൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News