പടിക്കൽ കൊണ്ട് കലം ഉടച്ച പോലെയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോൽസ് ഐപിഎൽ 2023 സീസണിൽ പ്രകടനം കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു ടീം ഇപ്പോൾ അത്ഭുതത്തിന്റെയും ഭാഗ്യത്തിന്റെയും കടാക്ഷത്തിനായി കാത്തിരിക്കുകയാണ് പ്ലേ ഓഫിലേക്ക് പ്രവേശനം നേടാൻ. ആർസിബിയോടെ വലിയ മാർജിനിൽ തോറ്റതോടെ നെറ്റ് റൺ റേറ്റിലുണ്ടായിരുന്ന ആ മേധാവിത്വം രാജസ്ഥാന് നഷ്ടമായി. ഇനി അത്ഭുതമല്ലാതെ മറ്റൊന്നു രാജസ്ഥൻ ആരാധകർ പ്ലേ ഓഫ് പ്രവേശനത്തിനായി പ്രതീക്ഷിക്കുന്നില്ല.
നിലവിൽ 13 മത്സരങ്ങളിൽ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 13 മത്സരങ്ങളിൽ നിന്നും 14 പോയിന്റമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും 14 പോയിന്റുമായി മുംബൈ ഇന്ത്യൻസുമാണ് രാജസ്ഥാന് മുമ്പിലായി നാലും അഞ്ചും സ്ഥാനങ്ങളിലായി ഉള്ളത്. 15 പോയിന്റുകൾ നേടി ചെന്നൈ സൂപ്പർ കിങ്സും ലഖ്നൌ സൂപ്പർ ജയന്റ്സും ഏകദേശം തങ്ങളുടെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. 18 പോയിന്റുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പ്ലേ ഓഫ് പ്രവേശനം നേടിയിരിക്കുന്നത്. ഈ ടീമുകൾക്ക് പുറമെ രാജസ്ഥാനൊപ്പം 12 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും ഉണ്ട് സഞ്ജുവിന് വെല്ലിവിളി ഉയർത്താൻ.
ALSO READ : IPL 2023: ജീവൻ മരണ പോരാട്ടത്തിന് രാജസ്ഥാനും പഞ്ചാബും; തോറ്റാൽ പുറത്ത്
രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത എങ്ങനെ?
ചുരുക്കി പറഞ്ഞാൽ രാജസ്ഥാന് പ്ലേ ഓഫ് പ്രവേശനത്തിനുള്ള സാധ്യത നിരക്ക് വളരെ കുറവാണ്. ജയവും അതോടൊപ്പം ഭാഗ്യം കൂടി രാജാസ്ഥാനെ കടാക്ഷിക്കണം. കേവലെ ജയമല്ല വൻ മാർജിനിലുള്ള ജയം തന്നെ വേണം രാജസ്ഥാന് അവസാന നാലിൽ ഇടം നേടാൻ. ആർസിബിയും മുംബൈയും അടുത്ത മത്സരങ്ങളിൽ തോറ്റാൽ നെറ്റ് റൺ റേറ്റിന്റെ സഹായത്തോടെ മാത്രമെ രാജസ്ഥാൻ പ്ലേ ഓഫ് സ്വപ്നം കാണാൻ സാധിക്കൂ. അല്ലെങ്കിൽ സീസണിന്റെ പുറത്തെന്ന് എന്ന് തന്നെ ഉറപ്പിക്കാം.
ഇന്ന് പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാണെങ്കിൽ കുറഞ്ഞപക്ഷം 11 റൺസിന്റെ മേധാവിത്വം രാജസ്ഥാൻ നേടണം. രണ്ടാമതാണെങ്കിൽ ബാറ്റ് ചെയ്യുന്നതെങ്കിൽ 18.5 ഓവറിൽ സഞ്ജുവും സംഘവും ജയം കണ്ടെത്തിയിരിക്കണം. എന്നാലെ നെറ്റ് റൺ റേറ്റിൽ ആർസിബിക്ക് മുകളിലെത്താൻ സാധിക്കൂ. 14 മുംബൈ ഇന്ത്യൻസുണ്ടെങ്കിലും നെറ്റ് റൺ റേറ്റിന്റെ കാര്യത്തിൽ രാജസ്ഥാന് വെല്ലുവിളിയാകില്ല. എന്നാൽ ഇന്ന് ജയിച്ചാൽ മാത്രം പോരാ, നാളെയും മറ്റന്നാളുമായി നടക്കുന്ന മത്സരങ്ങളിൽ മുംബൈയും ആർസിബിയും തോൽക്കുകയും വേണം. എസ്ആർഎച്ചാണ് മുംബൈയുടെ എതിരാളി ടേബിൾ ടോപ്പറായ ഗുജറാത്ത് ടൈറ്റൻസാണ് ആർസിബിയുടെ എതിരാളി.
ഇന്ന് വൈകിട്ട് 7.30നാണ് പഞ്ചാബിനെതിരെയുള്ള രാജസ്ഥാന്റെ നിർണായക മത്സരം. ഡൽഹി ക്യാപിറ്റൽസിനെതിരെ തോൽവി വഴങ്ങിയതോടെ അത്ഭുതങ്ങൾ സൃഷ്ടിച്ച് വൻ മാർജിനിൽ രാജസ്ഥാനെ തോൽപ്പിച്ചാലെ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ധർശ്ശാലയിൽ വെച്ചാണ് രാജസ്ഥാൻ പഞ്ചാബ് നിർണായക പോരാട്ടം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...