IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും

IPL 2021 ലെ ബാക്കിയുള്ള 31 മത്സരങ്ങളുടെ വേദി യുഎഇയിലെ വിവിധ സ്റ്റേഡിയങ്ങളിലായി കഴിഞ്ഞ IPL 2020 സീസൺ പോലെ നടത്തുമെന്നാണ് രാജീവ് ശുക്ല വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : May 29, 2021, 04:42 PM IST
  • സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ കാലവർഷം ഉണ്ടാകുമെന്നതിനെ തുടർന്നാണ് യുഎഇയിൽ വെച്ച് മത്സരങ്ങൾ നടത്താൻ തീരുമാനമാകുന്നത്.
  • സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ 25 ദിവസങ്ങൾ കൊണ്ട് ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനമെന്ന് റിപ്പോർട്ടുകളുണ്ട്
  • മെയ് നാലിനാണ് ഐപിഎൽ 14-ാം സീസൺ താരങ്ങൾക്കും കോച്ചുകൾക്കും സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോട് താൽക്കാലികമായി നിർത്തിവെക്കുന്നത്.
  • ഇപ്പോൾ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കാനുള്ള തയ്യറെടുപ്പിലാണ്.
IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും

Mumbai : കോവിഡ് വ്യാപനത്തെ (COVID Second Wave in India) തുടർന്ന് നിർത്തിവെച്ചിരുന്ന ഐപിഎൽ 2021 (IPL 2021) മത്സരങ്ങൾ സെപ്റ്റബർ ഒക്ടോബർ മാസങ്ങളിലായി നടത്തുമെന്ന് ബിസിസിഐ (BCCI) വൈസ് പ്രസിഡന്റ് രാജീവ് ശുക്ല (Rajiv Shukla). ടൂർണമെന്റിലെ ബാക്കിയുള്ള 31 മത്സരങ്ങളുടെ വേദി യുഎഇയിലെ വിവിധ സ്റ്റേഡിയങ്ങളിലായി കഴിഞ്ഞ IPL 2020 സീസൺ പോലെ നടത്തുമെന്നാണ് രാജീവ് ശുക്ല വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞത്. ഇന്ന് കൂടിയ ബിസിസിഐയുടെ പ്രത്യേക പ്രത്യേക ജനറൽ ബോഡി യോഗം (Special General Meeting) കൂടി തീരുമാനിക്കുകയായിരുന്നു എന്ന് രാജീവ് ശുക്ല അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ഐക്യകണ്ഠേനെ നിർത്തിവെച്ച് ടൂർണമെന്റ് തുടരാൻ ആവശ്യപെടുകയായിരുന്നു.

സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിൽ കാലവർഷം ഉണ്ടാകുമെന്നതിനെ തുടർന്നാണ് യുഎഇയിൽ വെച്ച് മത്സരങ്ങൾ നടത്താൻ തീരുമാനമാകുന്നത്. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ 25 ദിവസങ്ങൾ കൊണ്ട് ടൂർണമെന്റ് അവസാനിപ്പിക്കാനാണ് ബോർഡിന്റെ തീരുമാനം. 

ALSO READ : F.R.I.E.N.D.S Reunion നെക്കാൾ താൻ ആഗ്രഹിക്കുന്നത് മറ്റൊരു റീയൂണിയനെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം Rohit Sharma

സെപ്റ്റംബറിൽ ബാക്കിയുള്ള മത്സരങ്ങൾ നടത്തുമെന്ന് രണ്ട് ദിവസം മുമ്പ് റിപ്പോർട്ട് വന്നിരുന്നു. അന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം മൂന്ന് തലത്തിലായിട്ടാകും ബാക്കിയുള്ള 31 മത്സരങ്ങൾ സംഘടിപ്പിക്കുക. പത്ത് ദിവസം രണ്ട് മത്സരങ്ങൾ വീതവും ഏഴ് ദിവസം ഒരു മത്സരങ്ങളും ബാക്കി നാല് ദിവസങ്ങളിലായി പ്ലേ ഓഫുകളും നടത്താനാണ് പദ്ധതി. 

ബാക്കിയുള്ള മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി വിദേശ താരങ്ങളുടെ കാര്യം അതാത് ഫ്രാഞ്ചൈസിയും ബോർഡുകളുമായി ചേർന്ന് തീരുമാനം എടുക്കുമെന്നും ബിസിസിഐ അറിയിച്ചു. കൂടാതെ ട്വിന്റി20 ലോകകപ്പിന്റെ നടത്തുപ്പമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് സമയം വേണമെന്നാവശ്യം ജൂൺ ഒന്നിന് ചേരുന്ന ഐസിസിയുടെ യോഗത്തിൽ ഉന്നയിക്കുമെന്നും രാജീവ് ശുക്ല അറിയിച്ചു.

ALSO READ : Kochi Tuskers Kerala ടീമിനായി 2011ൽ കളിച്ച താരങ്ങൾക്ക് ഇനിയും 35% പണം ബാക്കി ലഭിക്കാനുണ്ടെന്ന് മുൻ ഓസ്ട്രേലിയൻ താരം Brad Hodge

മെയ് നാലിനാണ് ഐപിഎൽ 14-ാം സീസൺ ചില താരങ്ങൾക്കും കോച്ചുകൾക്കും സ്റ്റാഫുകൾക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതോട് താൽക്കാലികമായി നിർത്തിവെക്കുന്നത്. ഇപ്പോൾ ഇന്ത്യൻ ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പങ്കെടുക്കാനുള്ള തയ്യറെടുപ്പിലാണ്. ജൂൺ രണ്ടിന് ഇന്ത്യൻ ടീമുകൾ യുകെയിലേക്ക് തിരിക്കുകയും ചെയ്യും.

ALSO READ : ഒരു സ്പോൺസറെ ലഭിക്കുമോ? ഓരോ പരമ്പര കഴുമ്പോഴും ഷൂ പശ വെച്ച് ഒട്ടിക്കുകയാണ്, സിംബാവെ ക്രിക്കറ്റ് ടീമിന്റെ ദുരവസ്ഥ അറിയിച്ച് ഒരു താരത്തിന്റെ ട്വീറ്റ്

നാല് മാസത്തെ സാവകാശമാണ് ബിസിസിഐ ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ ലഭിക്കുന്നത്. അതിനിടിയിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇംഗ്ലണ്ട് പര്യടനവും പൂർത്തിയാകും. സെപ്റ്റംബർ 14നാണ് ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നത്. 

ഐപിഎൽ പരിഗണിച്ച് മത്സരങ്ങൾ ക്രമീകരണങ്ങൾ മാറ്റാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോട് ബിസിസിഐ ആവശ്യപ്പെടുകയില്ലെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 14ന് മത്സരങ്ങൾ എല്ലാ അവസാനിച്ച് അതെ ദിവസം തന്നെ പ്രത്യേക ചാർട്ടേട് വിമാനത്തിൽ ഇന്ത്യൻ താരങ്ങളെ .യുഎഇയിൽ എത്തിക്കാനാണ് ബിസിസിഐ ഇപ്പോൾ പദ്ധതി ഇടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News